0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.7K

റൂമിലേക്ക്‌ പോയി സൈനു മോളുണർന്നാൽ തായേക്ക് കൊണ്ട് വരണേ എന്ന് പറഞ്ഞോണ്ട്.

ആയിക്കോട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ബാത്ത് റൂമിലേക്ക്‌ പോയി. കുളിയെല്ലാം കഴിഞ്ഞു ഞാൻ മോളുടെ അടുത്ത് കിടന്നു. അവളെണീക്കുന്നതും നോക്കി.

അധിക സമയം ആയില്ല അവൾ എണീറ്റു കരയാൻ തുടങ്ങി.

ഞാൻ അവളെയും എടുത്തു തായേക്ക്പോയി.

അപ്പോയെക്കും ഉമ്മ അവളെയും കാത്തു അടിയിൽ നില്കുനുണ്ടായിരുന്നു.

അമ്മായിടെ മോൾ എഴുന്നേറ്റോ എന്ന് ചോദിച്ചോണ്ട് ഉമ്മ അവളെ വാങ്ങി..

ഞാൻ അടുക്കളയിൽ പോയി ഇത്തയുടെ കയ്യിൽ നിന്നും ചായ വാങ്ങിച്ചോണ്ട് വീണ്ടും ഉമ്മയുടെ അടുത്തേക്ക് വന്നു.

ആ നീ ചായ കുടിക്കുകയാണോ

ഈ കുഞ്ഞിന് ഒന്നും കൊടുക്കാതെ എന്ന് പറഞ്ഞോണ്ട് ഉമ്മ അവളെയും കൊണ്ട് അടുക്കളയിലേക്ക് പോയി.

ഉമ്മതന്നെ ചായ എടുത്തു ചൂടെല്ലാം ആറ്റി മോൾക്ക്‌ കൊടുത്തു കൂടെ അവൾക്ക് പിടിച്ച ബിസ്‌ക്കറ്റ് പാക്കറ്റ് എടുത്തു പൊട്ടിച്ചു കൊടുത്തു.. അതെല്ലാം നോക്കി കൊണ്ട് ഇത്ത ജോലി തുടർന്നു.

ഇടക്കെപ്പോയോ മുകളിലെ പോയി എന്റെ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് വരുന്നുണ്ട്.

ആരോടാണാവോ ഇത്ത എന്റെ ഫോണിൽ എന്നു അറിയാനായി ഞാൻ എണീറ്റു. പോയി. അപ്പോയെക്കും ഇത്തസ അതെടുത്തു അടുക്കളയിൽ ഉമ്മ ഇരിക്കുന്നിടത്തു എത്തിയിരുന്നു. ഞാൻ അവന്റെ ഉമ്മയുടെ കയ്യിൽ കൊടുക്കാം എന്ന് പറഞ്ഞോണ്ട് ഇത്ത ഫോൺ ഉമ്മയുടെ കയ്യിൽ കൊടുത്തു.

എനിക്കതു ആരാണെന്നു അറിയാഞ്ഞിട്ടു എന്റെ തല പൊട്ടിപോകും പോലെ തോന്നി.

ആരാ മോളെ എന്ന് ചോദിച്ചോണ്ട് ഉമ്മ ഫോൺ എടുത്തു.

ഹലോ ആരാ. അവിടെ നിന്നുള്ള ഒന്നും കേൾക്കാത്തതോണ്ട് ആരാണെന്നു പോലും അറിയാതെ ഞാൻ നിന്നു.

💬 Comments

View all comments