0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]

Author : Spulber Read All Parts 5.6K

വിളിച്ച് അവളോടും വിവരം പറഞ്ഞു.. സുകു ഇപ്പോൾ വീട്ടിലെത്തുമെന്നും.അവനോട് എങ്ങിനെ പെരുമാറണമെന്നും പറഞ്ഞ് കൊടുത്തു..

ബൈക്കിന് പിന്നിലിരിന്ന് പോകുമ്പോ സുകുമാരന് എല്ലാം വ്യക്തമായിരുന്നു..

പക്ഷേ,ഇപ്പോ അവന് സിന്ധൂനെ കുറ്റപ്പെടുത്താനേ തോന്നിയില്ല..
ഇതിന്റെ എല്ലാ കുറ്റവും തനിക്ക് മാത്രമാണെന്നും അവന് മനസിലായി..
ഇനിയെന്താണ് ചെയ്യേണ്ടതെന്ന് മാത്രം അവന് മനസിലായില്ല…

“സുകൂ… വീടെത്തി… ഇറങ്ങ്…”

വിജയേട്ടന്റെ ശബ്ദം കേട്ട് അവൻ ഞെട്ടി ചുറ്റും നോക്കി..
തന്റെ വീടിന് മുന്നിലെത്തിയിരിക്കുന്നു.. അതൊന്നും അവൻ അറിഞ്ഞതേയില്ല..

അവൻ ബൈക്കിൽ നിന്നിറങ്ങി ..

“ഇന്നിനി നീ പണിക്ക് വരണ്ട… നിനക്കുള്ള കൂലി വൈകുന്നേരം ഞാൻ കൊണ്ട് വന്ന് തരാം…
നീ സിന്ധുവുമായി സംസാരിക്ക്… എന്ത് തീരുമാനവും നിനക്കെടുക്കാം… അവളെ തല്ലാം.. വേണേൽ ഉപേക്ഷിക്കാം,.. അതൊക്കെ നിന്റെ ഇഷ്ടം…
പക്ഷേ, എന്റഭിപ്രായം, നീയവളുടെ കൂടെ നിൽക്കണമെന്നാ… ഒരു പ്രശ്നവുണ്ടാവില്ലെടാ…
നിനക്കിപ്പോ കിട്ടുന്ന മദ്യലഹരിയുണ്ടല്ലോ… അതൊന്നും ഒരു ലഹരിയല്ല…
യഥാർത്ത ലഹരി നീ അറിയാൻ പോണതേയുള്ളൂ… യഥാർത്ത സുഖവും…”

അതും പറഞ്ഞ് വിജയൻ ബൈക്കോടിച്ച് പോയി..

സുകുമാരൻ അവിടെത്തന്നെ നിന്നു.. ഈ സമയത്തൊന്നും ഇത് വരെ വീട്ടിലേക്ക് വന്നിട്ടില്ല..ലീവാണെങ്കിലും വീട്ടിൽ നിന്ന് രാവിലെ ഇറങ്ങും..ഏതേലും കള്ള് ഷാപ്പിൽ പോയി വൈകുന്നേരം വരെ ഇരിക്കും..

അവൻ വീടിന് നേരെ നോക്കി..
ആരെയും കാണുന്നില്ല..
അമ്മ രാവിലെ പോയിക്കാണും..അമ്മയെ മര്യാദക്കൊന്ന് കണ്ടിട്ട് എത്ര നാളായിക്കാണും..
ഈ വീടിങ്ങിനെ നോക്കിയിട്ട് തന്നെ എത്ര കാലമായിക്കാണും…

അവൻ ബൈക്കിൽ വന്നിറങ്ങിയതും, വീടിന് നേരെ പതറിപ്പതറി നോക്കി നിൽക്കുന്നതും ജനലിലൂടെ സിന്ധു കാണുന്നുണ്ട്..
വിജയേട്ടൻ അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞത് റീന, അവൾക്ക് വിളിച്ച്

💬 Comments

View all comments