0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 511

മനസിലൂടെ കടന്നുപോയി അങ്ങനെ ജാനി സെന്റ് ജോർജ് കോളേജിന്റെ മുൻപിലെത്തി.

"ഹയ്യോ എന്ത് വലിയ കോളേജാ ഇവിടെ പഠിക്കുന്നത് ഒരു ക്രെഡിറ്റ്‌ തന്നെയാ ജാനി ഇനി കൂട്ടുകാരുടെ മുൻപിൽ നീയാണു സ്റ്റാർ "

ജാനി സൈക്കിളുമായി കോളേജിൽ കയറി.

"ഇനി ഈ സൈക്കിൾ എവിടെയാ ഒന്ന് വെക്കുക" ജാനി ചുറ്റും നോക്കി കുറച്ച് മാറി ഒരുപാടു സ്കൂട്ടറുകളും, ബൈകുകളും നിരത്തി വച്ചിരിക്കുന്നത് ജാനി കണ്ടു.

"അവിടെയാണ് പാർക്കിംഗ് ഏരിയ എന്ന് തോന്നുന്നു അവിടെ കുറച്ച് കുട്ടികളും നിൽക്കുന്നുണ്ട് അവരോടു ക്ലാസ്സ്‌ എവിടെ യാണെന്നും ചോദിക്കാം "

ജാനി സൈക്കിളുമായി പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാംതന്നേ ജാനിയെ അതിശയത്തോടെ നോക്കാൻ തുടങ്ങി.

"ഇവരെല്ലാം എന്നെ എന്താ എങ്ങനെ നോക്കുന്നത് ഞാൻ വല്ല വിചിത്രജീവിയുമാണോ "

ജാനി സൈക്കിൾ പാർക്ക്‌ ചെയ്തശേഷം അവരുടെ അടുത്തേക്ക് ചെന്നു.

"ഹലോ ഇവിടെ ഫസ്റ്റ്ഇയർ ഇംഗ്ലീഷ് എവിടെയാ" ജാനി എല്ലാരോടുമായ് ചോദിച്ചു എന്നാൽ ആരും തന്നേ മറുപടി നൽകിയില്ല.

"ഇവർക്കൊന്നും ചെവി കേൾക്കില്ല ഹലോ ഞാൻ നിങ്ങളോടാ ചോദിച്ചത് ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ് എവിടെയാ "

ജാനിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ കുട്ടികളെല്ലാം അവിടെ നിന്ന് പോകാൻ തുടങ്ങി.

"ഇവരൊക്കെ എന്താ ഇങ്ങനെ ചെയ്യുന്നേ ഞാൻ ഇനി എങ്ങനെ ക്ലാസ്സ്‌ കണ്ടുപിടിക്കും"ജാനി ചുറ്റും നോക്കി പെട്ടെന്നാണ് ജാനി ഒരു വയലിന്റെ ശബ്ദം കേട്ടത്.

"ഇവിടെ ആരാ ഈ വയലിൻ വായിക്കുന്നത്" ജാനി ശബ്ദം കേട്ട ഭാഗത്തേക്ക്‌ നടന്നു കോളേജിന് മുൻപിലുള്ള ഗാർഡനിലേക്കു ജാനി എത്തി ഗാർഡനിൽവച്ചിട്ടുള്ള ബെഞ്ചിൽ ഇരുന്നുകൊണ്ട് ഒരുപയ്യൻ വയലിൻ വായിക്കുക്കുകയായിരുന്നു.

ജാനി : (ആരായിരിക്കും ഇത് യൂണിഫോം അല്ലല്ലോ ഇട്ടിരിക്കുന്നത് എന്തായാലും കണ്ടിട്ട് ഇവിടുത്തെ സ്റ്റുഡന്റ് തന്നയാണെന്നാ തോന്നുന്നത് എന്തായാലും ഒന്ന് സംസാരിച്ചുനോക്കാം )ഹലോ ചേട്ടാ എവിടെയാ ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ് ക്ലാസ്സ്‌?

പെട്ടെന്നു വയലിൻ വായന നിർത്തി അവൻ ജനിയെ നോക്കി "പുതിയ കുട്ടിയാണോ "

ജാനി : അതെ ചേട്ടാ ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ്

"അവിടെ കാണുന്ന ബിൽഡിങ്ങിലെ മൂന്നാമത്തെ റൂം "

ജാനി : താങ്ക്സ് ചേട്ടാ പിന്നെ ഒരു കാര്യം ഇന്ന് ചേട്ടന്റെ ബർത്ത്ഡേ ആണോ?

അത് കേട്ട് ആ പയ്യൻ പതിയെ പുഞ്ചിരിച്ചു "ഇവിടെ സംസാരിച്ചുകൊണ്ടു നിന്നാൽ നിനക്ക് ക്ലാസ്സിൽ കയറാൻ പറ്റില്ല വേഗം ക്ലാസ്സിൽ ചെല്ലാൻ നോക്ക് "

💬 Comments

View all comments