Chapter Title : ജാനി 1 [Fang leng]
വല്ല വിചിത്രജീവിയുമാണോ "
ജാനി സൈക്കിൾ പാർക്ക് ചെയ്തശേഷം അവരുടെ അടുത്തേക്ക് ചെന്നു.
"ഹലോ ഇവിടെ ഫസ്റ്റ്ഇയർ ഇംഗ്ലീഷ് എവിടെയാ" ജാനി എല്ലാരോടുമായ് ചോദിച്ചു എന്നാൽ ആരും തന്നേ മറുപടി നൽകിയില്ല.
"ഇവർക്കൊന്നും ചെവി കേൾക്കില്ല ഹലോ ഞാൻ നിങ്ങളോടാ ചോദിച്ചത് ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ് എവിടെയാ "
ജാനിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ കുട്ടികളെല്ലാം അവിടെ നിന്ന് പോകാൻ തുടങ്ങി.
"ഇവരൊക്കെ എന്താ ഇങ്ങനെ ചെയ്യുന്നേ ഞാൻ ഇനി എങ്ങനെ ക്ലാസ്സ് കണ്ടുപിടിക്കും"ജാനി ചുറ്റും നോക്കി പെട്ടെന്നാണ് ജാനി ഒരു വയലിന്റെ ശബ്ദം കേട്ടത്.
"ഇവിടെ ആരാ ഈ വയലിൻ വായിക്കുന്നത്" ജാനി ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു കോളേജിന് മുൻപിലുള്ള ഗാർഡനിലേക്കു ജാനി എത്തി ഗാർഡനിൽവച്ചിട്ടുള്ള ബെഞ്ചിൽ ഇരുന്നുകൊണ്ട് ഒരുപയ്യൻ വയലിൻ വായിക്കുക്കുകയായിരുന്നു.
ജാനി : (ആരായിരിക്കും ഇത് യൂണിഫോം അല്ലല്ലോ ഇട്ടിരിക്കുന്നത് എന്തായാലും കണ്ടിട്ട് ഇവിടുത്തെ സ്റ്റുഡന്റ് തന്നയാണെന്നാ തോന്നുന്നത് എന്തായാലും ഒന്ന് സംസാരിച്ചുനോക്കാം )ഹലോ ചേട്ടാ എവിടെയാ ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ് ക്ലാസ്സ്?
പെട്ടെന്നു വയലിൻ വായന നിർത്തി അവൻ ജനിയെ നോക്കി "പുതിയ കുട്ടിയാണോ "
ജാനി : അതെ ചേട്ടാ ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ്
"അവിടെ കാണുന്ന ബിൽഡിങ്ങിലെ മൂന്നാമത്തെ റൂം "
ജാനി : താങ്ക്സ് ചേട്ടാ പിന്നെ ഒരു കാര്യം ഇന്ന് ചേട്ടന്റെ ബർത്ത്ഡേ ആണോ?
അത് കേട്ട് ആ പയ്യൻ പതിയെ പുഞ്ചിരിച്ചു "ഇവിടെ സംസാരിച്ചുകൊണ്ടു നിന്നാൽ നിനക്ക് ക്ലാസ്സിൽ കയറാൻ പറ്റില്ല വേഗം ക്ലാസ്സിൽ ചെല്ലാൻ നോക്ക് "
💬 Comments
View all comments