0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 822

പെട്ടെന്നാണ് അവളുടെ കൈകളിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്നത് അവൾ അറിഞ്ഞത് ജാനി പതിയെ തിരിഞ്ഞു നോക്കി അവിടെ അവൾ കണ്ടത് തന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് നിലത്തിരുന്നുറങ്ങുന്ന ജോയെയാണ്

"ജോ "

അവൾ പതിയെ വിളിച്ചു തന്റെ കണ്ണുകൾ തിരുമിയ ശേഷം ജോ പതിയെ ജാനിയെ നോക്കി

ജോ :സോറി ജാനി ഞാൻ അല്പം ഉറങ്ങിപോയി

ജാനി :ഞാൻ കാരണം നീ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടല്ലേ എന്തിനാ ജോ ഈ തണുപ്പത്ത് നിലത്ത്‌ കിടന്നത്

ഇത് കേട്ട ജോ പതിയെ പുഞ്ചിരിക്കുക മാത്രം ചെയ്തു

ജോ :ജാനി വേഗം റെഡിയായി വാ ഞാൻ ഭക്ഷണം എടുക്കാം

ജാനി :എനിക്കൊന്നും വേണ്ട ജോ

ജോ :ഇന്നലെ നീ പറഞ്ഞതു പോലെ ഞാൻ കെട്ടില്ലെ ഇന്നത് പറ്റില്ല എന്തെങ്കിലും കുറച്ചു കഴിച്ചേ പറ്റു

ഇത്രയും പറഞ്ഞു ജോ പുറത്തേക്കിറങ്ങി

അലസമയത്തിനു ശേഷം ജാനി പതിയെ റൂമിനു പുറത്തേക്കു വന്നു

ജോ :വാ ജാനി വന്നു കഴിക്ക്

ജോ ജാനിയെ കസേരയിലിരുത്തിയ ശേഷം ഭക്ഷണം വിളമ്പി ശേഷം അവനും അവളുടെ കൂടെ ആഹാരം കഴിക്കാൻ തുടങ്ങി

ജോ :കരഞ്ഞു കരഞ്ഞു നിന്റെ മുഖമെല്ലാം മത്തങ്ങാ പോലെ ആയല്ലോ ജാനി എല്ലാ ഭംഗിയും പോയി

ജാനി ജോയെ നോക്കി പതിയെ പുഞ്ചിരിച്ചു

ജാനി :ജോ ദേവും കിരണും..

ജോ :ഇപ്പോഴാണോ അവരെ കുറിച്ച് ഓർമ്മ വന്നത് അവരിപ്പോൾ നാട്ടിൽ എത്തികാണും

ജാനി :അവർക്കും എല്ലാം അറിയാമായിരുന്നോ

ജോ :അതെ കിരൺ ജൈസനുമായി തല്ലുപോലും ഉണ്ടാക്കി നിന്നോട് എന്ത് പറയും എന്നറിയാതെ നിൽക്കുകയായിരുന്നു അവർ

ജാനി

💬 Comments

View all comments