0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 1.4K

ഇനി അവരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും എന്നോട് പറയരുത് എനിക്കിനി അവരുടെ മുഖത്തു നോക്കാനോ സംസാരിക്കാനോ ഉള്ള അർഹതയില്ല

ജോൺ :മോനെ ഞാൻ വേണമെങ്കിൽ മാഡത്തോട്

ജെയ്സൺ :എന്തിന് ഇത് എന്റെ തീരുമാനമാണ് ജൈസന്റെ മാത്രം തീരുമാനം

ജോൺ :മോന് ആ കുട്ടിയെ മറക്കാൻ പറ്റുമോ

ജെയ്സൺ :പറ്റും കാരണം ഞാൻ ഒരു ചെറ്റയാണ് ആ പഴയ ജെയ്സൺ മരിച്ചു

ജോൺ :എനിക്കും മടുത്തു മോനെ ഒരുപാട് നാളായില്ലേ ഇനി എനിക്ക് വിശ്രമം വേണം ഇതൊക്കെ കാണാനും കേൾക്കാനും എനിക്ക് വയ്യ

ജെയ്സൺ :അങ്കിളിനു പോണോ പൊക്കോ അതാ നല്ലത്

ഇത് കേട്ട ജോൺ പതിയെ ആ വീടിനു പുറത്തേക്ക് ഇറങ്ങി

മൂന്ന് വർഷങ്ങൾക്ക് ശേഷം ജാനിയുമായുള്ള മീറ്റിങ്ങിനു ശേഷം റൂമിലേക്ക്‌ എത്തിയ ജെയ്സൺ എല്ലാം അടിച്ചു തകർക്കാൻ തുടങ്ങി

"ആ കോപ്പ് എല്ലാം പൊട്ടെ എല്ലാം ആ പൊട്ടി അവൾ കാത്തിരുന്നു എന്തിന് ആ "

പെട്ടെന്ന് തന്നെ സ്റ്റീഫൻ അങ്ങോട്ടേക്ക് എത്തി ജെയ്സനെ തടഞ്ഞു

"വേണ്ട സാർ മതി "

ജെയ്സൺ :എന്ത് വേണ്ട നീ കണ്ടില്ലേ അവൾ..

സ്റ്റീഫൻ :ആരാ സാർ അത് സാർ എന്തിനാ ഇത്രയും വിഷമിക്കുന്നത്

ജെയ്സൺ :അവളൊരു പാവമാടാ ഒരു പൊട്ടി ഈ ദുഷ്ടനെ സ്നേഹിച്ചതാ അവൾ ചെയ്ത തെറ്റ് ഇത്രയും നാൾ അവൾ കാത്തിരുന്നു ഈ ശാപമൊക്കെ ഞാൻ എവിടെ കൊണ്ട് പോയി വെക്കും അവളെ ഇന്ന്‌ ഞാൻ അത്രയും വേദനിപ്പിച്ചു എനിക്ക് ആരും മാപ്പ് തരില്ല സ്റ്റീഫൻ ഒരിക്കലും തരില്ല

ജൈസാ, ജൈസാ അന്നയുടെ ശബ്ദം

💬 Comments

View all comments