0%

Chapter Title : ജാനി 3 [Fang leng]

Author : Kambikathakal Read All Parts 644

കേട്ടാൽ ഞാൻ എല്ലാം വേണമെന്ന് വച്ച് ചെയ്തതാണെന്ന് തോന്നുമല്ലോ പിന്നെ ഞാൻ നിന്റെ ജീവൻ രക്ഷിച്ചത് വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല

ജെയ്സൺ :ഇതിപ്പോൾ ഒരുപാട് വട്ടമായല്ലോ ജീവൻ രക്ഷിച്ച കാര്യം പറയുന്നു ഇതിനെക്കാൾ ഞാൻ മുങ്ങി ചാവുന്നതായിരുന്നു നല്ലത്

ജാനി :എനിക്ക് നിന്നോട് സംസാരിച്ച് നിൽക്കാൻ നേരമില്ല എന്റെ അച്ഛനും അമ്മയും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും

ജെയ്സൺ :അതോർത്തു നീ വിഷമിക്കണ്ട നീ കൂട്ടുകാരിയുടെ വീട്ടിലാണെന്ന് നിന്റെ വീട്ടിൽ അറിയിച്ചിട്ടുണ്ട്

ജാനി :നീ എന്താ കാണിച്ചത് അമ്മ ഇന്നെന്നെ കൊല്ലും

ജെയ്സൺ :കുടിച്ച് ലക്ക് കെട്ട നിന്നെ വീട്ടിലെത്തിക്കുന്നതിലും നല്ലത് അതാണെന്ന് എനിക്ക് തോന്നി

ജാനി :അതും ശെരിയാ പക്ഷെ...

പെട്ടെന്ന് ജോൺ അവിടേക്കെത്തി

ജോൺ :സാർ അമ്മ വന്നിട്ടുണ്ട്

ജെയ്സൺ :അമ്മയോ ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാം കുഴഞ്ഞല്ലോ

ജോൺ :എന്തൊ ലേലവുമായി ബന്ധപ്പെട്ട് വന്നതാ ഇന്നിവിടെ ഒരു ലേലം നടക്കുന്നുണ്ട്

ജെയ്സൺ :ശെരി അങ്കിൾ എന്ത്‌ വന്നാലും അമ്മയെ മുകളിലേക്ക് വിടരുത് ഞാൻ ഉടനെ താഴേക്ക് വരാം

ജോൺ :ശെരി സാർ എന്നാൽ ഞാൻ പോകുന്നു

ജാനി :ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നത് എനിക്ക് വീട്ടിൽ പോകണം ഞാൻ പോകുകയാ

ജെയ്സൺ :എന്റെ പൊന്ന് ലാൻഡ്രി എന്നെ ചതിക്കരുത് നീ ഇപ്പോൾ ഈ കോലത്തിൽ അങ്ങോട്ടേക്ക് പോയാൽ എന്റെ കാര്യം തീരുമാനമാകും

ജാനി :അതൊന്നും എനിക്കറിയണ്ട എനിക്ക് വീട്ടിൽ പോണം

ജെയ്സൺ :ഞാൻ നിന്നെ ഒരുപാട് സഹായിച്ചതല്ലേ ജാനി പ്ലീസ് ഈ ഒരു തവണ എന്നെ ഒന്ന് സഹായിക്ക്

ജാനി :ഇത് വല്ലാത്ത

💬 Comments

View all comments