Chapter Title : ജാനി 3 [Fang leng]
കഷ്ടമായല്ലോ ശെരി ഞാൻ എന്താ ചെയ്യെണ്ടത്
ജെയ്സൺ :നീ ഒന്നും ചെയ്യണ്ട എല്ലാം ഇവിടുത്തെ ജോലിക്കാർ ചെയ്തോളും നീ ഒന്ന് സഹകരിച്ചാൽ മതി എന്നാൽ ഞാൻ പുറത്ത് നിൽക്കാം
ജാനി റൂമിനുള്ളിൽ കാത്തുനിൽക്കാൻ തുടങ്ങി
"എല്ലാം എന്റെ സമയ ദോഷം അല്ലെങ്കിൽ എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമോ ഇനിയിപ്പോൾ വരുന്നത് വരട്ടെ "
പെട്ടെന്ന് ഒരുകൂട്ടം ജോലിക്കാർ റൂമിനുള്ളിലേക്കെത്തി
"മാഡം ഞങ്ങൾ മാഡത്തെ ഒരുക്കാൻ വന്നതാണ് "
ജാനി :മാഡമോ ഞാനോ?
അല്പസമയത്തിനു ശേഷം റൂമിന് പുറത്ത് ജെയ്സൺ
"നേരം കുറേ ആയല്ലോ അവളിതുവരെ റെഡി ആയില്ലേ അമ്മയെങ്ങാനും ഇങ്ങോട്ടേക്ക് വന്നാൽ എല്ലാം കുളമാകും "
പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്ന് ജാനി പുറത്തേക്ക് വന്നു
ജാനി :നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നേ
ജെയ്സൺ :അല്ല ലാൻഡ്രി നീ ആളാകെ മാറി പോയല്ലോ ഇപ്പോൾ നീ ലോക്കലാണെന്ന് ആരും പറയില്ല
ജാനി :അധികം സുഖിപ്പിക്കണ്ട എനിക്ക് വീട്ടിൽ പോകേണ്ടതാ വരുന്നെങ്കിൽ വാ
ജെയ്സൺ :അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ, ഇനി ഞാൻ പറയുന്നത് ശ്രേദ്ദിച്ച് കേൾക്കണം നമ്മളിപ്പോൾ കാണാൻ പോകുന്നത് എന്റെ അമ്മയെയാണ് മിസ്സ് തെരേസ്സ ബിസ്സിനെസ്സ് വുമൺ ഓഫ് ദി ഇയർ അതുകൊണ്ട് കുറച്ച് മര്യാദയ്ക്ക് പെരുമാറണം അല്ലാതെ നിന്റെ കോളനി സ്വഭാവം കാണിക്കരുത്
ജാനി :നീ പറയുന്നത് കേട്ടാൽ നിന്റെ അമ്മ എന്നെ പെണ്ണുകാണാൻ വരുന്നതാണെന്ന് തോന്നുമല്ലോ
ജെയ്സൺ :അതൊക്ക പിന്നീടുള്ള കാര്യമല്ലേ
ജാനി :ഞാൻ നിൽക്കണോ അതോ പോണോ
ജെയ്സൺ :അയ്യോ സോറി വേഗം വാ
ജെയ്‌സണും ജാനിയും വേഗം തന്നെ താഴേക്കെത്തി
💬 Comments
View all comments