Chapter Title : ജാനി 3 [Fang leng]
ആരാന്നാ അവന്റ വിചാരം എന്റെ ദിവസം മുഴുവൻ ഇല്ലാതാക്കിയിട്ട് ഇനി പാർക്കിലും കൂടി പോണമെന്ന് എന്റെ പട്ടി പോകും "
ജാനി വേഗം റോഡിലൂടെ നടക്കാൻ തുടങ്ങി
"എത്രയും വേഗം വീട്ടിലെത്തണം അമ്മയുടെ കൈയിൽ നിന്ന് എന്തായാലും നല്ലത് കിട്ടും ഇന്ന് കോളേജിലും പോകാൻ പറ്റിയില്ല ഓട്ടോയിൽ പോകാമെന്നു വച്ചാൽ കൈയിൽ പയിസയുമില്ല "
പെട്ടന്ന് ജാനിയുടെ മുൻപിൽ ഒരു കാർ വന്ന് നിന്നു
ജാനി :ഇതാരാ
പെട്ടെന്ന് തന്നെ കാറിനുള്ളില്നിന്ന് സോഫി പുറത്തേക്ക് വന്നു
ജാനി :സോഫി ചേച്ചി ആയിരുന്നോ
സോഫി :എങ്ങോട്ടാ ജാനി
ജാനി :ഞാൻ വീട്ടിലോട്ട് പോകുവായിരിന്നു
സോഫി :എന്നാൽ കാറിൽ കയറിക്കോ ഞാൻ കൊണ്ട് വിടാം
ജാനി :അത് സാരമില്ല ഞാൻ പോയ്കോളാം
സോഫി :അത് പറഞ്ഞാൽ പറ്റില്ല നീ വേഗം കാറിൽ കയറിയെ
ജാനി സോഫിയോടൊപ്പം കാറിലേക്ക് കയറി
സോഫി :ഈ ഡ്രെസ്സിൽ നീ സുന്ദരിയായിട്ടുണ്ട്
ജാനി :താങ്ക്സ്
സോഫി :ഇന്ന്‌കോളേജിൽ പോയില്ലേ
ജാനി :ഇല്ല ഒരുപാട് താമസിച്ചുപോയി
സോഫി :അതിരിക്കട്ടെ ജാനിയുടെ വീടെവിടെയാ
ജാനി :എന്നെയാ തമ്പി സ്ട്രീറ്റിൽ വിട്ടാൽ മതി
സോഫി :ശെരി ജാനി ഇനി ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ
ജാനി :എന്താ ചോദിക്കാനുള്ളത്
സോഫി :ജോയെ പറ്റി നിന്റെ അഭിപ്രായമെന്താ
ജാനി :ജോ വളരെ നല്ലവനാ ഡെവിൾസ് ഗ്യാങിലെ മറ്റുള്ളവരെ പോലെയല്ല അവനു മറ്റുള്ളവരെ മനസിലാക്കാനുള്ള ഒരു കഴിവുണ്ട് പിന്നെ നിങ്ങൾ രണ്ടുപേരും നല്ല ജോഡിയുമാണ്
സോഫി :നീ എന്തൊക്കെയാ ഈ പറയുന്നത് ഞാനും ജോയും നല്ല ജോഡിയാണെന്നോ
ജാനി :നിങ്ങൾ രണ്ടുപേരും ഇഷ്ടത്തിലല്ലേ
സോഫി :ഹ ഹ ഹ ഈ കള്ളമൊക്കെ നിന്നോട് ആരാ പറഞ്ഞു തന്നത് ഞാനും ജോയും നല്ല ഫ്രണ്ട്‌സ് മാത്രമാണ്
ജാനി :സത്യമായും എനിക്കപ്പഴേ തോന്നി നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആണെന്ന്
സോഫി :അത് പറഞ്ഞപ്പോൾ ജാനികെന്താ ഇത്ര സന്തോഷം
ജാനി :ഹേയ് ഒന്നുമില്ല ഞാൻ വെറുതെ
സോഫി :നിനക്ക് ജോയോട് ഇഷ്ടമുണ്ടല്ലേ
ജാനി :ഹേയ് അങ്ങനെയൊന്നുമില്ല
സോഫി :നീ എന്തൊക്കെ പറഞ്ഞാലും നിന്റെ മുഖത്തു എഴുതി വച്ചിട്ടുണ്ട്
💬 Comments
View all comments