0%

Chapter Title : ജാനി 3 [Fang leng]

Author : Kambikathakal Read All Parts 335

നിനക്ക് ജോയെ ഇഷ്ടമാണെന്ന്

ജാനി :ഞാനും ജോയും തമ്മിൽ ഒരിക്കലും ചേരില്ല അവൻ എന്നെ ഒരു കൂട്ടുകാരിയായാണ് കാണുന്നത്

സോഫി :എനിക്ക് തോന്നുന്നില്ല നിന്നെ പറ്റി സംസാരിക്കുമ്പോൾ അവനു നൂറു നാവാണ് പിന്നെ അവൻ അങ്ങനെ പെൺകുട്ടികളോടൊന്നും അധികം മിണ്ടാറില്ല പക്ഷെ നിന്നോട് മാത്രം അവനു എന്തൊ ഒരു പ്രേതേക താല്പര്യമുണ്ട് എന്റെ ഊഹം ശെരിയാണെങ്കിൽ അവനു നിന്നെ ഇഷ്ടമാണ്

ജാനി :ജോക്ക് ഇഷ്ടമായാലും അവന്റ വീട്ടുകാർക്ക് എന്നെ ഇഷ്ടമാവില്ല

സോഫി :അതിന് ജോക്ക് മറ്റാരുമില്ല

ജാനി :അതെന്താ

സോഫി :രണ്ട് വർഷം മുൻപുണ്ടായ ഒരു ആക്സിഡന്റിൽ അവന്റെ അച്ഛനും അമ്മയും മരിച്ചു ഏറ്റവും വിഷമകരമായ സംഭവം അന്ന് കാർ ഓടിച്ചത് ജോയായിരുന്നു എന്നതാണ് അതിന്റെ കുറ്റബോധത്തിലാണ് അവൻ എപ്പോഴും ജീവിക്കുന്നത്

ജാനി :ദൈവമേ ഇതൊന്നും എനിക്കറിയില്ലായിരുന്നു

സോഫി :ഇപ്പോൾ കാർ എന്ന് കേൾക്കുന്നത് തന്നെ ജോക്ക് പേടിയാണ് ഇത്രയും നാൾ ഒരു ഫ്രണ്ട് ആയി ഞാൻ അവന്റെ കൂടെ ഉണ്ടായിരുന്നു എന്നാൽ അടുത്ത ആഴ്ച ഞാൻ uk യിലേക്ക് പോകുയായാണ് ഇനി ഒരിക്കലും ഇങ്ങോട്ടേക്കു മടങ്ങി വരില്ല

ജാനി :ഇത് ജോക്ക് അറിയാമോ

സോഫി :ഞാൻ ഇതുവരെ അവനോട് പറഞ്ഞിട്ടില്ല

ജാനി :ഇതറിഞ്ഞാൽ അവനു ഒരുപാട് വിഷമമാകും

സോഫി :എനിക്കറിയാം പക്ഷെ നീ അവനെ സമാധാനിപിക്കണം

ജാനി :ഞാൻ ശ്രെമിക്കാം ചേച്ചി

സോഫി :ജാനി നിനക്കിറങ്ങാനുള്ള സ്ഥലമെത്തി നമുക്ക് പിന്നീട് കാണാം

ജാനി :ശെരി ചേച്ചി പിന്നെ കാണാം

അസ്വസ്ഥമായ മനസ്സുമായി ജാനി വീട്ടിലേക്ക് നടന്നു ####$$$$#########$$$$$$$######

വീട്ടിലേക്കെത്തിയ ജാനി ചുറ്റും നോക്കി

"അമ്മയെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ എന്തായാലും നന്നായി വേഗം റൂമിലേക്ക് പോകാം "

ജാനി പതിയെ റൂമിലേക്ക് നടക്കാൻ തുടങ്ങി

"അവിടെ നിൽക്ക് ജാനി "പെട്ടെന്നാണ് പുറകികിൽ നിന്ന് ആ വിളികേട്ടത് ജാനി പതിയെ പുറകിലോട്ട് തിരിഞ്ഞു ജാനിയുടെ അമ്മയായിരുന്നു അത് "

അമ്മ :എന്താ ജാനി നീ ഇങ്ങനെ പതുങ്ങി പതുങ്ങി പോകുന്നത്

ജാനി :ഹേയ് ഒന്നുമില്ല അമ്മേ ഞാൻ അമ്മയെ നോക്കുവായിരുന്നു

അമ്മേ :നീ ഒന്ന് ഇങ്ങോട്ട് വന്നേ ജാനി

ജാനി

💬 Comments

View all comments