0%

Chapter Title : ജാനി 6 [Fang leng]

Author : Kambikathakal Read All Parts 276

പ്രത്യക്ഷപ്പെട്ടു ശേഷം അതിനുള്ളിൽ ജാനിയുടെ പേരും ജാനി ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു

ജാനി :ജൈസാ..

ജെയ്സൺ :ഇപ്പോൾ ഒന്നും പറയണ്ട നാളെ നമുക്ക് സംസാരിക്കാം

ഇതിനു ശേഷം എല്ലാവരും റൂമിലേക്ക്‌ മടങ്ങി റൂമിലെത്തിയ ജാനി പെട്ടെന്നാണ് താൻ വാങ്ങിയ പൂകൂടയെ കുറച്ചു ഓർത്തത് അവൾ അതുമായി വേഗം റൂമിനു പുറത്തേക്ക്‌ ഇറങ്ങി

ജിൻസി :എങ്ങോട്ടാ ജാനി

ജാനി :ഞാൻ ഇപ്പോൾ വരാം

ജാനി പതിയെ മുൻപോട്ടു നടന്നു പെട്ടെന്നാണ് അവൾ ഒറ്റക്ക് മുൻപോട്ട് നടന്നു പോകുന്ന ജോയെ കണ്ടത് അവൾ പതിയെ അവനു പുറകേ നടന്നു ജോ ചെന്നത് കടൽ തീരത്തേക്കായിരുന്നു അവിടേക്ക് എത്തിയ ജോ പതിയെ മണ്ണിൽ ഇരുന്ന് കടലിനെ നോക്കി എന്തൊക്കെയോ ആലോചിക്കാൻ തുടങ്ങി പെട്ടെന്ന് തന്നെ ജാനി ജോയുടെ അടുക്കൽ വന്നിരുന്നു

ജാനി :എന്താ ജോ കടലിന്റെ ഭംഗി അസ്വതിക്കുകയാണോ

ജോ :നീ ഉറങ്ങിയില്ലേ ജാനി

ജാനി :ഇല്ല ഇനി പറ എന്താ പ്രശ്നം uk യിൽ എന്താ നടന്നത്

ജോ :ഒന്നുമില്ല ജാനി

ജാനി :കള്ളം പറയണ്ട ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത് അങ്ങനെയാണെങ്കിൽ പറ

ജോ :അത് ജാനി ഞാൻ അങ്ങോട്ടേക്ക് പോകാൻ പാടില്ലായിരുന്നു

ജാനി :എന്താ ജോ

ജോ :അവിടെ ചെന്ന ശേഷം സോഫിയെ കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചു എന്നാൽ അതിനു സാധിച്ചില്ല ഒടുവിൽ ഞാൻ അവിടെയുള്ള അവളുടെ വീട്ടിലേക്ക്‌ ചെന്നു എന്നാൽ അവിടെ അവൾ ഉണ്ടായിരുന്നില്ല അവിടെ വച്ച് അവളുടെ അച്ഛനും അമ്മയും എന്റെ കാലുപിടിക്കുകയുണ്ടായി അവളുടെ കല്യാണമാണെന്ന് ഞാൻ അവളുടെ ഭാവിക്ക്‌ തടസ്സം നിൽക്കരുതെന്ന് ഞാൻ കാരണം അവളുടെ ഒരുപാട് ആലോചനകൾ മുടങ്ങിപോയെന്ന് അതുകൊണ്ട് മാത്രമാണ് അവർ നാടുപേക്ഷിച്ച് അങ്ങോട്ടേക്ക് പോയതെന്ന് പിന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല സോഫി അവൾക്കെങ്കിലും എന്നോടിത് പറയാമായിരുന്നു എങ്കിൽ ഞാൻ അവളിൽ നിന്ന് അല്പം അകലം പാലിച്ചേനെ അവളുടെ അച്ഛനും അമ്മയും അവർക്ക് കുഞ്ഞുനാളിലേ മുതൽ എന്നെ വലിയ ഇഷ്ടമായിരുന്നു പക്ഷെ ഞാൻ കാരണം അവരെല്ലാം ഒരുപാട് വേദനിച്ചു എന്നെ സ്നേഹിക്കുന്നവർക്കെല്ലാം വേദന മാത്രമാണ് കിട്ടുന്നത്

💬 Comments

View all comments