0%

Chapter Title : ജാനി 6 [Fang leng]

Author : Kambikathakal Read All Parts 582

വേഗം അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങി പെട്ടെന്നാണ് ജോ ജാനിയുടെ ചുണ്ടുകളിൽ മുത്തമിട്ടത് ഇത് കണ്ട ജെയ്സന്റെ ഉള്ളിൽ സങ്കടവും ദേഷ്യവും എല്ലാം ഒന്നിച്ചു വന്നുചേർന്നു

"ടാ "ജെയ്സൺ അലറി

ശബ്ദം കേട്ട ജോ ജാനിയെ വിട്ടുമാറി പുറകിലേക്ക്‌ നോക്കി വർദ്ധിച്ച ദേഷ്യത്തോടെ ഓടി അടുത്ത ജെയ്സൺ ജോയെ ചവിട്ടി വീഴ്ത്തി

"എന്റെ പെണ്ണിനെ തൊടുന്നോടാ മൈരെ "

ജോ :ജൈസാ ഞാൻ

ജെയ്സൺ വീണ്ടും ജോയെ ഇടിച്ചു വീഴ്ത്തി

ജാനി :വേണ്ട ജൈസാ വിട് പ്ലീസ്

ജാനി ജെയ്സനെ പിടിച്ചു മാറ്റൻ ശ്രമിച്ചു

ജെയ്സൺ :മാറി നിൽക്കെടി നീ എന്താടി എന്നെ അങ്ങ് ഉണ്ടാക്കി കളയാം എന്ന് കരുതിയോ

ജാനി തള്ളി മാറ്റിയ ജെയ്സൺ നിലത്തുവീണ ജോയുയുടെ മുഖത്തേക്ക് വീണ്ടും വീണ്ടും ഇടിക്കാൻ തുടങ്ങി

"ചാകേടാ മൈരെ "

ഇത് കണ്ട് ജാനി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി ശബ്ദം കേട്ട് പെട്ടെന്ന് തന്നെ അവിടെക്ക്‌ ബാക്കിയുള്ള വരും എത്തി ചേർന്നു ദേവും കിരണും വേഗം തന്നെ ജെയ്സനെ പിടിച്ചു മാറ്റി

ജെയ്സൺ :വിടെടാ മൈരുകളെ എനിക്കവനെ കൊല്ലണം

ദേവ് :അടങ് ജൈസാ

കിരൺ :വേണ്ട അളിയാ പ്ലീസ്

ഇതേ സമയം ജാനി വേഗം ജോയുടെ അടുത്തേക്ക് എത്തി അവനെ പതിയെ എഴുനേൽപ്പിച്ചു

ജാനി :ജോ..

ജോ :ഹേയ് എനിക്കോന്നുമില്ല

ഇത് കണ്ട ജെയ്സൺ ദേവിനെയും കിരണിനെയും തള്ളി മാറ്റിയ ശേഷം ജോയെ വീണ്ടും ചവിട്ടി വീഴ്ത്തി

"ഇനി അവനെ തൊട്ടാൽ ഞാൻ ആരാണെന്നു നീ അറിയും ജൈസാ "

ഇത്രയും പറഞ്ഞു ദേവ് ജെയ്സന്റെ കുത്തിനു പിടിച്ചു

💬 Comments

View all comments