Chapter Title : ജാനി 6 [Fang leng]
ജാനി മുൻപോട്ട് നടന്നു അവൾ നേരെ ചെന്നത് പഴയ റസ്റ്റ് റൂമിലേക്കായിരുന്നു അവിടെ എത്തിയ ജാനി കണ്ടത് ബെഞ്ചിൽ ഒറ്റക്കിരുന്ന് എന്തൊ ചിന്തിക്കുന്ന ജോയെയാണ് ജാനി വേഗം ജോയുടെ അടുത്തിരുന്നു
ജാനി :എനിക്കറിയാമായിരുന്നു നീ ഇവിടെ തന്നെ കാണുമെന്ന്
ജോ :എന്താ ജാനി ക്ലാസ്സിൽ കയറിയില്ലേ
ജാനി :ഇല്ല എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാണം എന്ന് തോന്നി
ജോ :എന്താ ജാനി കാര്യം
ജാനി :നിനക്കെന്താ ജോ പറ്റിയത്
ജോ :എനിക്കെന്ത് പറ്റാൻ
ജാനി :വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാ നീ പഴയ ജോയെ അല്ല നിനക്ക് എന്തൊ പറ്റിയിട്ടുണ്ട് എന്തായാലും എന്നോട് പറയ് ജോ
ജോ :നീ എന്തൊക്കെയാ ജാനി ഈ പറയുന്നത് എനിക്ക് ഒരു മാറ്റവും ഇല്ല അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ
ജാനി :പിന്നെന്തിനാ നീ എപ്പോഴും മൂഡോഫ് ആയി ഇരിക്കുന്നത്
ജോ :ഹേയ് ഒന്നുമില്ല..
പെട്ടെന്നാണ് ജോ ജാനിയുടെ കഴുത്തിൽ ജെയ്സൺ നൽകിയ ലോക്കറ്റ് കണ്ടത് ജോ പതിയെ അതിൽ തൊട്ടു
ജോ :നിനക്കിത് നന്നായി ചേരുന്നുണ്ട് ജാനി
ജാനി :ജെയ്സന്റെ ഓരോ വട്ടുകളാ വെറുതെ കാശ് കളയാൻ
ജോ :ഞാൻ വരാൻ ഒരുപാട് വൈകിപോയല്ലേ ജാനി
ജാനി :എന്താ ജോ അങ്ങനെ..
ജോ :ഹേയ് ഒന്നുമില്ല ജാനി അല്ലെങ്കിലും ഞാൻ എപ്പോഴും അങ്ങനെയായിപോയി
ഇത്രയും പറഞ്ഞു ജാനിയുടെ തലയിൽ ചെറുതായി തലോടിയ ശേഷം ജോ അവിടെ നിന്നും പുറത്തേക്കു നടന്നു
വൈകുന്നേരം ജെയ്സനും കിരണും ദേവിനടുത്ത്
ജെയ്സൺ :ദേവ് ജോ തിരിച്ചു വന്നതാഘോഷിക്കാനും ജാനിയുടെ വിജയം ആഘോഷിക്കാനും എന്റെ കയ്യിൽ
💬 Comments
View all comments