Chapter Title : ജാനി 6 [Fang leng]
ഇതൊന്നും നടക്കില്ല
മെറിൻ :എന്താ ജാനി ഇത് ഇത് നല്ലൊരു ട്രിപ്പ് ആയിരിക്കും പിന്നെ ഈ ട്രിപ്പ് കൊണ്ട് വേറൊരു ഗുണം കൂടി ഉണ്ട് നമ്മുടെ ജോയുടെ മൂഡോഫും നമുക്ക് മാറ്റിഎടുക്കാം പ്ലീസ് ജാനി സമ്മതിക്ക്
ജാനി :പക്ഷേ
മെറിൻ :ഒരു പക്ഷേയുമില്ല നാളെ നീ വരുന്നു പിന്നെ ജിൻസിയെ കൂടി വിളിച്ചു നോക്ക് അവൾകൂടി വന്നാൽ കൂടുതൽ രസമായിരിക്കും
******************************************* പിറ്റേന്ന് രാവിലെ ഡെവിൾസ് ഗ്യാങ് കോളേജിനു മുൻപിൽ
ജെയ്സൺ :10മണി കഴിഞ്ഞല്ലോ ഇവരിത് എവിടെ പോയി കിടക്കുന്നു
ദേവ് :അവരൊന്നും വരാൻ പോകുന്നില്ല നീ വാ നമുക്ക് പോകാം
ജെയ്സൺ :നിൽക്കെടാ കുറച്ച് നേരം കൂടി നോക്കാം
കിരൺ :ഇനി എന്ത് നോക്കാനാടാ അവളുമാരോന്നും വരില്ല ഇവൻ പറഞ്ഞതു പോലെ നമുക്ക് മാത്രം പോയിട്ടു വരാം
ജോ :ജൈസാ ദേ അവർ വരുന്നുണ്ട്
ജെയ്സൺ വേഗം അങ്ങോട്ടേക്ക് നോക്കി
കിരൺ :ജാനിയും മെറിനും മാത്രമല്ല ജിൻസിയും കൂടെയുണ്ട്
ദേവ് :മൈര് അവളെ ആരാടാ വിളിക്കാൻ പറഞ്ഞത് അവളുണ്ടെങ്കിൽ ഞാൻ അങ്ങോട്ടേക്കില്ല
കിരൺ :അതെന്താ നിനക്ക് അവളെ പേടിയാണോ
ദേവ് :പേടിയോ എനിക്കോ ഒന്ന് പോടാ
കിരൺ :എങ്കിൽ ഞങ്ങളുടെ കൂടെ മിണ്ടാതെ വരാൻ നോക്ക്
പെട്ടെന്ന് തന്നെ ജാനിയും കൂട്ടുകാരും അവരുടെ അടുത്തേക്ക് എത്തി
ദേവ് :എത്ര നേരമായി ഞങ്ങൾ ഇവിടെ കാത്തുനിൽക്കുന്നു നിങ്ങൾക്ക് ഇത്തിരി നേരത്തേ വന്നാൽ എന്താ
ജിൻസി :വന്നപാടെ ദേവൻ സാർ ഭരണം തുടങ്ങിയല്ലോ
ദേവ് :ദേവൻ അല്ല ദേവ്
ജെയ്സൺ :നിനക്കെന്താ ദേവ് ഏതായാലും ഇവർ വന്നില്ലേ വാ നമുക്ക് വേഗം പോകാം
ജാനി പതിയെ കുറച്ചു മാറി നിന്ന ജോയുടെ അടുത്തേക്ക് എത്തി
ജാനി :എന്താ ജോ ഒരു സന്തോഷമില്ലാത്തത്
ജോ :എന്താണെന്ന് അറിയില്ല ജാനി ട്രിപ്പ് പോകാനോന്നും എനിക്കൊരു മൂടില്ല ഞാൻ ഇവമ്മാരോട് ആകുന്നത് പോലെ പറഞ്ഞതാ ഞാൻ വരുന്നില്ലെന്ന് ഇവർ കേൾക്കണ്ടെ
ജാനി :മൂടോക്കെ നമുക്ക് ശെരിയാക്കാം ജോ അതിനു വേണ്ടികൂടിയാ നമ്മൾ ഈ ട്രിപ്പിനു പോകുന്നത്
ജോ :ജാനി നീ വീട്ടിൽ എന്താ പറഞ്ഞത്
💬 Comments
View all comments