Chapter Title : ജാനി 6 [Fang leng]
ജാനി :കോളേജ് ടൂർ എന്ന് പറഞ്ഞാ ഇറങ്ങിയത് വീട്ടിലെ കാര്യം ഓർക്കുമ്പോൾ എപ്പോഴും പേടിയാകുന്നുണ്ട്
ജെയ്സൺ :എന്നാൽ ശെരി നമുക്ക് പോകാം പകുതി പേർ എന്റെ കാറിൽ കയറിക്കൊ ബാക്കിയുള്ളവർ ദേവിന്റെ കാറിലും ജെയ്സൺ വേഗം കാറിന്റെ മുൻപിൽ കയറിയ ശേഷം ജാനിയെ അങ്ങോട്ടേക്ക് വിളിച്ചു എന്നാൽ കിരൺ വേഗം തന്നെ ജെയ്സനോടൊപ്പം ഫ്രണ്ട്സീറ്റിൽ കയറി
ജെയ്സൺ :എടാ പോയി പുറകിൽ ഇരിക്ക് ഇവിടെ ജാനിയിരിക്കട്ടെ
കിരൺ :ജാനി നീ ഫ്രണ്ടിൽ ഇരിക്കുന്നുണ്ടോ
ജാനി :ഇല്ല കിരൺ ഞാനും ജോയും പുറകിൽ ഇരുന്നുകൊള്ളാം
ഇത്രയും പറഞ്ഞു ജാനി ജോയെയും കൊണ്ട് കാറിന്റെ പുറകിൽ കയറി
ജെയ്സൺ :(നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മൈരെ )
കിരൺ :എന്തടാ വല്ലതും പറയാനുണ്ടെങ്കിൽ ഉറക്കെ പറ
ജെയ്സൺ :ഒന്നുമില്ല എന്റെ പൊന്നളിയാ അപ്പോൾ എല്ലാവരും റെഡിയല്ലേ എന്നാൽ നമുക്ക് ഇറങ്ങാം
ഇതേ സമയം ദേവിന്റെ കാറിനു മുൻപിൽ ജിൻസിയും മെറിനും
ദേവ് :മെറിനെ നീ ഫ്രണ്ടിൽ കയറിക്കൊ ബേക്കറി നീ പുറകിൽ പോയി കയറു
മെറിൻ :വേണ്ട ദേവ് ഞാനും അവളോടൊപ്പം പുറകിൽ ഇരിക്കാം അവളെ ഒറ്റക്ക് ഇരുത്തണ്ട
ദേവ് :അപ്പോൾ ഞാൻ നിങ്ങളുടെ ഡ്രൈവർ ആകണമെന്നാണോ
ജെയ്സൺ :ടാ ദേവേ വേഗം വേണ്ടിഎടുക്കു സമയമായി
ഇത് കേട്ടയുടനേ ജിൻസിയും മെറിനും വേഗം കാറിന്റെ പുറകിൽ കയറി
ദേവ് :നാശം
ദേവ് പതിയെ വണ്ടിയിൽ കയറി ഇതേ സമയം ജെയ്സൺ കാർ മുൻപോട്ടെടുത്തു
ജിൻസി :ദാ അവരു പോയി വേഗം വേണ്ടിയെടുക്ക് ഡ്രൈവർ
ദേവ് :ഡ്രൈവർ നിന്റെ..
ഇത്രയും പറഞ്ഞു ദേവ് വണ്ടി വേഗത്തിൽ മുൻപോട്ടെടുത്തു
അല്പസമയത്തിനു ശേഷം
ജാനി :എത്താറായോ ജൈസാ
ജെയ്സൺ :കുറച്ച് ദൂരം കൂടി ഉണ്ട്
ജാനി :ജോ നമ്മൾ എങ്ങോട്ടേക്കാ ഈ പോകുന്നത്
ജോ :കടൽ തീരത്ത് നമ്മുടെ ജെയ്സനു ഒരു റിസോർട്ട് ഉണ്ട് അങ്ങോട്ടേക്കാണെന്നാ അവമ്മാർ പറഞ്ഞത്
ജാനി :റിസോർട്ടോ എന്തിനാ അങ്ങോട്ടോക്കെ പോകുന്നത്
ജോ :എന്താ ജാനി പേടിയാകുന്നുണ്ടോ
ജാനി :എനിക്ക് ഒരു പേടിയുമില്ല എന്ത് വന്നാലും എന്നെ രക്ഷിക്കാൻ നീ കൂടെ ഉണ്ടല്ലോ
💬 Comments
View all comments