Chapter Title : ജാനി 6 [Fang leng]
ജെയ്സൺ :അവൻ മാത്രമല്ല ഞാനും
ഇതേ സമയം ദേവിന്റെ കാറിനു പുറകിലിരുന്നുകൊണ്ട് സീറ്റ്‌എല്ലാം തൊട്ട് നോക്കുകയായിരുന്നു ജിൻസി
ജിൻസി :സീറ്റ് ഒക്കെ നല്ല പഞ്ഞിപോലുണ്ട് അല്ലേ മെറിനെ
ദേവ് :നീ എന്താ ഈ കാണിക്കുന്നത് ഈ സീറ്റ് എല്ലാം ചീത്തയാക്കുമോ
ജിൻസി :ഒന്ന് തൊട്ടാൽ ചീത്തയാകുന്നതാണെങ്കിൽ അങ്ങ് ചീത്തയാകട്ടെ
ദേവ് :നിനക്ക് അതൊക്കെ പറയാം ഇത് എത്ര രൂപയുടെ കാർ ആണെന്ന് അറിയാമോ അല്ല നിനക്കെങ്ങനെ അറിയാനാണു നീ ഇതുവരെ ഒരു കാറിലെങ്കിലും കയറിയിട്ടുണ്ടോ
ജിൻസി :ലോകത്ത് നിനക്ക് മാത്രമല്ല കാർ ഉള്ളത് (ചെറ്റ )ഇത്രയും പറഞ്ഞു ജിൻസി ദേവിനെ തുറച്ചുനോക്കി
ദേവ് :എന്താടി നോക്കുന്നേ
ജിൻസി :ഒന്നുമില്ലേ താൻ നേരെ നോക്കി ഒന്ന് വണ്ടിയോടിക്ക്
അല്പസമയത്തിനുള്ളിൽ തന്നെ അവർ റിസോർട്ടിനു മുൻപിൽ എത്തി എല്ലാവരും കാറിൽ നിന്നിറങ്ങി ചുറ്റും വീക്ഷിക്കാൻ തുടങ്ങി
ജെയ്സൺ :എങ്ങനെയുണ്ട് സ്ഥലം
മെറിൻ :സൂപ്പർ ജൈസാ
ജിൻസി :ഓഹ് സൂപ്പർ ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ടല്ലോ
ജൈസൺ :അതെ ഒരുപാട് സ്ഥലങ്ങളുണ്ട് ആദ്യം നമുക്ക് റിസോർട്ടിൽ ചെന്ന് സാധനങ്ങൾഒക്കെ വെക്കാം അതിനു ശേഷം എല്ലായിടവും ചുറ്റികാണാം
അവർ വേഗം തന്നെ റിസോർട്ടിലേക്ക് നടന്നു
അല്പസമയത്തിനു ശേഷം
ജെയ്സൺ :ദാ അവിടെയാണ് ലേഡീസിനുള്ള റൂം ദാ ഇത് ഞങ്ങക്കുള്ള റൂം നിങ്ങൾ വേഗം സാധനങ്ങളൊക്കെ കൊണ്ട് വച്ചിട്ട് വാ
അല്പസമയത്തിനു ശേഷം അവരെല്ലാവരും റിസോർട്ടിനു മുൻപിൽ ഒത്തുകൂടി
ജെയ്സൺ :അപ്പൊ നമുക്ക് തുടങ്ങാം
ജോ :ആദ്യം എങ്ങോട്ടേക്ക് പോകാനാ പരുപാടി
ജെയ്സൺ :ആദ്യം നമുക്ക് ഇവിടെയുള്ള സ്റ്റോറുകളെല്ലാം ചുറ്റികാണാം വാ
അവരെല്ലാവരും റിസോർട്ടിനു ചുറ്റുമുള്ള പല കടകളിലും കയറി ഓരോന്ന് നോക്കുവാൻ തുടങ്ങി ജാനിയും എത്തരത്തിൽ ഓരോന്ന് നോക്കി നിന്നു എന്നാൽ പെട്ടെന്ന് തന്നെ ജെയ്സൺ ജാനിയുടെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു
ജാനി :ജൈസാ അവരൊന്നും വന്നിട്ടില്ല
ജെയ്സൺ :അത് സാരമില്ല നീ എന്റെ കൂടെ വരാൻ നോക്ക് നമുക്ക് കടലുകണ്ടിട്ട് വേഗം വരാം
ജാനി :എങ്കിൽ അവരെ കൂടി വിളിക്കാം
ജെയ്സൺ :അവരൊക്കെ വന്നോളും ആദ്യം നമുക്ക് പോകാം നീ
💬 Comments
View all comments