0%

Chapter Title : ജാനി 8 [Fang leng]

Author : Kambikathakal Read All Parts 210

എന്റെ സ്വിമ്മിംഗിനെയും ഒക്കെ അവർ കുറ്റം പറയും

ജോ :ഉം ശെരി അടുത്ത ക്ലാസ്സിൽ കൃത്യമായി കയറിക്കൊണം

ജാനി :ശെരി ജോ പിന്നെ നീ പിയാനോ വായിക്കുകയാണോ

ജോ :എന്താ കണ്ടിട്ട് മനസ്സിലായില്ലേ

ജാനി :ജോക്ക് എല്ലാ മ്യൂസിക് ഇൻസ്ട്രൂമെൻസും വായിക്കാൻ അറിയാമോ

ജോ :അങ്ങനെ എല്ലാമൊന്നും അറിയില്ല പക്ഷേ കുറച്ചൊക്കെ അറിയാം

ജാനി :ജോ അതെ എന്നെ കൂടി പിയാനോ വായിക്കാൻ പഠിപ്പിക്കുമോ

ജോ :അതൊന്നും അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല ജാനി

ജാനി :പ്ലീസ് ജോ എനിക്കിത് വായിക്കാൻ വലിയ ആഗ്രഹമാ

ജോ :ഇവളെ കൊണ്ട് നിനക്കിപ്പോൾ പിയാനോ വായിക്കണം അത്രയല്ലേ ഉള്ളു ഇങ്ങ് വാ

ജാനി വേഗം ജോയുടെ അടുത്തേക്ക് എത്തി

ജാനി :സത്യമായും എന്നെ പഠിപ്പിക്കുമോ

ജോ :പിന്നില്ലേ എന്റെ മുൻപിൽ വന്ന് നിൽക്ക്

ജാനി വേഗം ജോയുടെ മുൻപിലായി നിന്നു ജോ പതിയെ ജാനിയുടെ കൈ പിടിച്ചു കീ കളിൽ വച്ചു

ജോ :തുടടങ്ങിയാലോ ജാനി

ജാനി :ഞാൻ എപ്പോഴേ റെഡി

ജോ ജാനിയുടെ വിരലുകൾ ഒരോ കീ കൾക്ക് മുകളിലൂടെ ചലിപ്പിക്കാൻ തുടങ്ങി ജാനി സന്തോഷത്തോടെ പിയാനോ വായിക്കാൻ തുടങ്ങി ജോ ജാനിയോട് കൂടുതൽ അടുത്ത് നിന്നു ശേഷം പതിയെ അവളുടെ മുഖത്തേക്ക്‌ നോക്കി അവൾ വളരെ സന്തോഷവതിയായിരുന്നു ജോ എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു

"ജോ ജോ എന്ത് പറ്റി എന്താ വായിക്കാത്തത് "ജാനിയുടെ ചോദ്യം ജോയെ സ്വബോധത്തിലേക്ക്‌ തിരികെ കൊണ്ട് വന്നു ജോ വേഗം ജാനിയെ വിട്ടു മാറി

ജോ :ഞാൻ അത് എനിക്ക് ട്യൂൺ മറന്നു പോയി

ഇത്രയും പറഞ്ഞു ജോ റൂമിന് വെളിയിലേക്ക് ഇറങ്ങി അവൻ നേരെ ചെന്നത് വാഷ് റൂമിലേക്ക് ആയിരുന്നു അവൻ വേഗം തന്റെ മുഖം കഴുകാൻ തുടങ്ങി

"ഇല്ല ഞാൻ ഒരിക്കലും ഇനി അവളെ അങ്ങനെ കാണുവാൻ പാടില്ല പക്ഷെ.. "

ജോ അവിടെ തന്നെ തളർന്നിരുന്നു

പിന്നെയും ദിവസങ്ങൾ കടന്നു പോയി ജെയ്സനും ജാനിയും തമ്മിലുള്ള അടുപ്പം ജോയെ കൂടുതൽ വിഷമത്തിലാക്കി

കുറച്ചു നാളുകൾക്ക്‌ ശേഷം

💬 Comments

View all comments