Chapter Title : ജാനി 8 [Fang leng]
മുൻപോട്ടു നടന്നു
ജിൻസി :താങ്ക്സ് ദേവാ
ദേവ് :അതിന്റെ ആവശ്യമില്ല നീ ജാനിയുടെ ഫ്രണ്ട് അല്ലേ അവൾ ജെയ്സന്റെ പെണ്ണും അതുകൊണ്ട് മാത്രമാ ഞാൻ നിന്നെ സഹായിച്ചത് ഇനി ഇങ്ങനെയുള്ള കുഴപ്പത്തിലൊന്നും പോയി ചാടരുത് പിന്നെ നമ്മുടെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ നന്നായി സൂക്ഷിച്ചു വേണം തിരഞ്ഞെടുക്കാൻ അവൻ നിന്നെ സംരക്ഷിക്കും എന്ന് നിനക്ക് ഉറപ്പ് ഉണ്ടാകണം എന്നാൽ ശെരി വിട്ടോ
ഇത്രയും പറഞ്ഞു ദേവ് കാറിലേക്ക് കയറി ജിൻസി പതിയെ മുൻപോട്ടു നടന്നു എന്നാൽ ദേവ് വേഗം ജിൻസിയെ തിരികെ വിളിച്ചു
ദേവ് :കയറിക്കോ ഞാൻ വീട്ടിൽ വിട്ടേക്കാം
ജിൻസി :വേണ്ട സാരമില്ല ഞാൻ പോകാം
ദേവ് :കയറാനല്ലേ പറഞ്ഞത്
ജിൻസി വേഗം കാറിലേക്ക് കയറി ശേഷം ദേവിനെ പതിയെ നോക്കി
ദേവ് :എന്താടി നോക്കുന്നേ
ജിൻസി ഒന്നുമില്ല എന്ന് തലയാട്ടുക മാത്രം ചെയ്തു
ദേവ് കാർ വേഗം മുൻപോട്ട് എടുത്തു
തിങ്കളാഴ്ച ജാനി കോളേജിൽ
"അമ്മേ സമയം താമസ്സിച്ചല്ലോ ഇന്ന് മിസ്സ് എന്നെ കൊല്ലും"
ജാനി വേഗം തന്നെ ക്ലാസ്സിനു മുൻപിൽ എത്തി
"ദൈവമേ ശാലിനി മിസ്സ് ഇപ്പോൾ അങ്ങോട്ട് ചെന്നാൽ എന്റെ കാര്യം പൊക്കാ ഈ നശിച്ച ഉറക്കമാ എല്ലാത്തിനും കാരണം എന്തായാലും അടുത്ത ക്ലാസ്സിൽ കയറാം അതുവരെ എന്ത് ചെയ്യുമെന്നാ ഞാൻ ആലോചിക്കുന്നത് "
ജാനി പതിയെ മുൻപോട്ടു നടന്നു പെട്ടെന്നാണ് മ്യൂസിക് റൂമിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടത് ജാനി പതിയെ അങ്ങോട്ടേക്ക് പോയി അവിടെ ജാനികണ്ട് പിയാനോ വായിച്ചു കൊണ്ടിരിക്കുന്ന ജോയെയാണ്
ജാനി ഒച്ചയുണ്ടാക്കാതെ റൂമിനുള്ളിലേക്ക് കയറി
"ട്ടോ"
ജോ പെട്ടെന്ന് തന്നെ ഞെട്ടി തിരിഞ്ഞു
ജോ :നീ ആയിരുന്നോ ജാനി നിനക്ക് ക്ലാസ്സ് ഇല്ലേ
ജാനി :അത് ഞാൻ വന്നപ്പോൾ കുറച്ച് താമസ്സിച്ചു
ജോ :ഈ യിടയായി നിനക്ക് ഉഴപ്പ് അല്പം കൂടുന്നുണ്ട് തമസ്സിച്ചാൽ എന്താ മിസ്സിനോട് ചോദിച്ചിട്ട് കയറിയാൽ പോരെ
ജാനി :ആ ശാലിനി മിസ്സാ ജോ ക്ലാസ്സ് എടുക്കുന്നത് എന്നെ അവർക്ക് കണ്ണേടുത്താൽ കണ്ട് കൂട ഞാൻ ചെന്ന് കയറി കൊടുത്താൽ പിന്നെ അത് മതി എന്നെയും
💬 Comments
View all comments