0%

Chapter Title : ജാനി 9 [Fang leng]

Author : Kambikathakal Read All Parts 572

പക്ഷെ എന്റെ അവസ്ഥ അതായി പോയി നീയും അവളും തമ്മിൽ അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടോ

ഈ ചോദ്യം കേട്ട ജെയ്സൺ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ തന്റെ റൂമിലേക്ക്‌ നടന്നു

"നീ പറയണ്ട ജൈസാ എനിക്കറിയാം എന്ത് ചെയ്യണമെന്ന് "

ഇതേ സമയം ജാനി തന്റെ റൂമിൽ

"എല്ലാം കുഴപ്പത്തിലായി എല്ലാം ഞാൻ കാരണമാ ഇനി എന്തൊക്കെ ഉണ്ടാകും എനിക്ക് ഓർക്കാൻ കൂടി വയ്യ "

ജാനിക്ക് അന്നത്തെ ദിവസം ഉറങ്ങുവാൻ സാധിച്ചില്ല പിറ്റേന്ന് അവൾ പതിവ് പോലെ കോളേജിലേക്ക്‌ പോകുവാനായി ഒരുങ്ങി

അച്ഛൻ :എന്താ ജാനി മുഖത്തോരു വിഷമം

ജാനി :ഹേയ് ഒന്നുമില്ല അച്ചാ എക്സാം ഒക്കെ അടുത്തില്ലേ അതിന്റെ ടെൻഷനാ

പെട്ടെന്നാണ് വീട്ടിലെ കാളിങ് ബെൽ മുഴങ്ങിയത് ജാനിയുടെ അമ്മ വേഗം വാതിൽ തുറന്നു അവിടെ അവർ കണ്ടത് തെരേസയെ ആയിരുന്നു

അമ്മ:മാഡം നിങ്ങൾ

തെരേസ വേഗം വീടിനുള്ളിലേക്ക് കയറി

അമ്മ :ജാനി ഇത് ആരാ നമ്മുടെ വീട്ടിൽ വന്നിരിക്കുന്നതെന്ന് നോക്ക്

ജാനിയും അച്ഛനും വേഗം തന്നെ അവിടേക്ക്‌ എത്തി തെരേസയെ കണ്ട് ജാനി ഒന്ന് നടുങ്ങി

അച്ഛൻ :മാഡം നിങ്ങൾ

തെരേസ :ഇവിടെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അതുകൊണ്ട് വന്നതാ

അമ്മ :ഇത് ഞങ്ങളുടെ ഭാഗ്യമാണ് മാഡം ജെയ്സൺ മോൻ ഒരു ദിവസം ഇവിടെ വന്നിരുന്നു

ജാനി :അമ്മേ

തെരേസ :അപ്പോൾ ഇതൊക്കെ എല്ലാവരും ചേർന്നുള്ള കളിയാണല്ലേ

അച്ഛൻ :മാഡം എന്തൊക്കെയാ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല

തെരേസ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

തെരേസ :യുണിഫോം ഒക്കെ ഇട്ട് കോളേജിൽ പോകാൻ ഒരുങ്ങുകയായിരിക്കും

💬 Comments

View all comments