0%

Chapter Title : ജാനി 9 [Fang leng]

Author : Kambikathakal Read All Parts 241

എനിക്ക് പറയാൻ പാടില്ല അല്ലേ ഇന്നലെ ഇവൾ എവിടെയായിരുന്നെന്ന് അറിയാമോ എന്റെ മകന്റെ കൂടെ അവന്റ കൂടെ ഞങ്ങളുടെ റിസോർട്ടിലും മറ്റും കറങ്ങി നടക്കുകയാണ് ഇപ്പോൾ ഇവളുടെ പണി

അച്ഛൻ :ഇല്ല നിങ്ങൾക്ക് തെറ്റ് പറ്റിയതാണ് എന്റെ മകൾ അത്തരക്കാരി അല്ല

തെരേസ :എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല നിങ്ങൾ വേണമെങ്കിൽ മകളോടു തന്നെ ചോദിച്ചു നോക്ക് പിന്നെ എനിക്ക് നിന്നോടാണ് പീറ പെണ്ണെ പറയാനുള്ളത് ഇനി എന്റെ മകന്റെ പുറകേ നടക്കരുത് ഇനിയിപ്പോൾ അവൻ നിന്നെ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ പകരം ഇത് വച്ചോ

ഇത്രയും പറഞ്ഞു ഒരു ബ്ലാങ്ക് ചെക്ക് തെരേസ അവിടെ വച്ചു ഇതെല്ലാം കണ്ട് ജാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

തെരേസ :ഇത് ഇന്ന്‌ കൊണ്ട് അവസാനിക്കണം ഇല്ലെങ്കിൽ ഞാൻ ആരാണെന്ന് നിങ്ങൾ അറിയും

ഇത്രയും പറഞ്ഞു തെരേസ വീടിനു പുറത്തേക്ക് ഇറങ്ങി ഇതെല്ലാം കേട്ട ജാനിയുടെ അച്ഛൻ അടുത്ത് ഉണ്ടായിരുന്ന സോഫയിൽ തളന്നിരുന്നു

ജാനി വേഗം അച്ഛന്റെ അടുത്തേക്ക് എത്തി

ജാനി :അച്ചാ അച്ചാ

അമ്മ :നിർത്ത് ജാനി ഞങൾ ഈ കേട്ടതൊക്കെ സത്യമാണോ നീ അവനോടൊപ്പം റിസോർട്ടിൽ പോയിരുന്നോ

ജാനി ഒന്നും മിണ്ടാതെ നിന്നു

"നിന്നോട് പറയാനല്ലേ പറഞ്ഞത് "ഇത്തവണ ജാനിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു

ജാനി :അമ്മേ ഞാൻ..

അടുത്ത നിമിഷം ജാനിയുടെ മുഖത്തു അമ്മയുടെ കൈ പതിഞ്ഞു

"അപ്പോൾ നീ പോയല്ലേ ഇതിനാണോടി ഞങ്ങൾ നിന്നെ ഇത്രയും വളർത്തി വലുതാക്കിയത് ഇതിനേക്കാൾ നിനക്ക് എന്നെയും നിന്റെ അച്ഛനേയും അങ്ങ് കൊന്നൂടായിരുന്നോ "

ജാനി :അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടേ

എന്നാൽ അമ്മ വേഗം തന്നെ ജനിയെ പൊതിരെ തല്ലാൻ തുടങ്ങി

"വേണ്ട അമ്മേ "

"ഇനി നിന്നെ പോലൊരുത്തിയെ ഞങ്ങൾക്ക്‌ വേണ്ട ഇങ്ങനെ പിഴക്കാനാണോടി ഞങ്ങൾ നിന്നെ വളർത്തിയത് ചാകെടി നിന്നെ കൊന്ന ശേഷം ഞങ്ങളും മരിക്കാം "

ജാനി :വേണ്ട അമ്മ അമ്മ വിചാരിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ല ജെയ്സന് എന്നെ ഇഷ്ടമാണ് എനിക്ക് അവനേയും ഞങ്ങൾ തെറ്റായി ഒന്നും ഇതുവരെ ചെയ്തിട്ടില്ല അമ്മേ ഇനി ചെയ്യത്തുമില്ല

💬 Comments

View all comments