Chapter Title : ജാനി 9 [Fang leng]
ജെയ്സൺ ജാനി ആൻഡ് വിനീത് മഞ്ജു രണ്ട് ജോഡികളും വിട്ട് കൊടുക്കുവാൻ തയ്യാറല്ല ആര് വിജയിക്കും എന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു
ജെയ്സൺ :ജാനി എന്റെ അടപ്പിളകി ഞാൻ നിനക്ക് ഇതിനേക്കാൾ നല്ല ഫോൺ വാങ്ങി തരാം
ജാനി :പ്ലീസ് ജൈസാ ഇത്രയും നേരം നിന്നില്ലേ കുറച്ചു കൂടി മാത്രം
ജെയ്സൺ :(ഏത് നേരത്താണാവോ ഈ മാളിലേക്ക് വരാൻ തോന്നിയത് )
അവതാരകൻ :ഇതാ മത്സരം അവസാനിക്കാൻ പോകുന്നു വിനീതിന്റെ കാൽ ഇടറി തുടങ്ങി ഏത് നിമിഷവും മത്സരം അവസാനിക്കും
ജാനി :സൂപ്പർ ജെയ്സാ നമ്മൾ ഇപ്പോൾ ജയിക്കും
എന്നാൽ അടുത്ത നിമിഷം ജെയ്സൺ ജാനിയെ താഴേ നിർത്തി
അവതാരകൻ :ഇതാ ആരും പ്രതീക്ഷിക്കാത്തോരു ട്വിസ്റ്റ് ജെയ്സൺ തോൽവി സമ്മതിച്ചിരിക്കുന്നു നമ്മുടെ ഇന്നത്തെ വിന്നർസ് വിനീത് ആൻഡ് മഞ്ജു
ജാനി :എന്താ ജൈസാ ഇത് നമ്മൾ ജയിക്കേണ്ടതായിരുന്നു
ജെയ്സൺ :ജാനി അമ്മ
ജെയ്സൺ വിറച്ചു കൊണ്ട് പറഞ്ഞു
ജൈസന്റെ വാക്കുകൾ കേട്ട് ജാനി മുന്പിലേക്ക് നോക്കി അവിടെ ജാനി കണ്ടത് ജെയ്സനെ തന്നെ നോക്കി നിൽക്കുന്ന അവന്റ അമ്മയെയാണ് അവർ വേഗം തന്നെ ജെയ്സന്റെ അടുത്തേക്ക് എത്തി
ജൈസൺ :അമ്മേ..
അവർ വേഗം തന്നെ ജെയ്സന്റെ കയ്യിൽ പിടിമുറുക്കി ശേഷം ജാനിയെ ഒന്ന് തുറിച്ചു നോക്കിയ ശേഷം മുൻപോട്ടു നടന്നു
ജെയ്സൺ :അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടേ
എന്നാൽ ജൈസനുമായി അവർ മുൻപോട്ട് തന്നെ നടന്നു
ഇതെല്ലാം കണ്ട് എന്ത് ചെയ്യണം എന്നറിറിയാതെ ജാനി സ്തംഭിച്ചു നിന്നു
അല്പസമയത്തിനുശേഷം ജെയ്സന്റെ വീട്
ജെയ്സൺ :അമ്മേ വിട് അമ്മ
💬 Comments
View all comments