Chapter Title : ജാനി 9 [Fang leng]
ജൈസനുമായി അവർ മുൻപോട്ട് തന്നെ നടന്നു
ഇതെല്ലാം കണ്ട് എന്ത് ചെയ്യണം എന്നറിറിയാതെ ജാനി സ്തംഭിച്ചു നിന്നു
അല്പസമയത്തിനുശേഷം ജെയ്സന്റെ വീട്
ജെയ്സൺ :അമ്മേ വിട് അമ്മ എന്തൊക്കെയാ ഈ കാണിക്കുന്നത് അവൾ അവിടെ ഒറ്റക്കാ
അടുത്ത നിമിഷം തെരേസ ജെയ്സന്റെ കാരണത്ത് ഒന്ന് പൊട്ടിച്ചു
"അമ്മേ "
തെരേസ :ഇത് ഞാൻ നിനക്ക് നേരത്തേ തരേണ്ടതായിരുന്നു നിന്റെ എല്ലാ തെമ്മാടിത്തങ്ങളും ഞാൻ സഹിച്ചിട്ടുണ്ട് പക്ഷെ ഇത്
ജെയ്സൺ :ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ കുറ്റമാണോ
തെരേസ :അല്ല സ്നേഹിക്കുന്നത് ഒരിക്കലും ഒരു കുറ്റമല്ല നിനക്ക് അതിനുള്ള സ്വാതന്ത്ര്യംവും ഞാൻ നൽകിയിട്ടുണ്ട് പക്ഷെ അത് നമ്മുടെ നിലക്കും വിലക്കും ചേർന്നോരു പെൺകുട്ടിയെ ആയിരിക്കണം എന്ന് മാത്രം പക്ഷെ നീ തിരഞ്ഞെടുത്തതോ നമ്മടെ ഏഴയലത്ത് നിൽക്കാൻ അവൾക്ക് യോഗ്യതയുണ്ടോ
ജെയ്സൺ :മതിയമ്മേ അവളെ പറ്റി ഇനിയൊന്നും പറയരുത് എനിക്കവളെ ഇഷ്ടമാണ് എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ മാത്രമേ വിവാഹം കഴിക്കു
തെരേസ :ജൈസാ ഇത് നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താണ് ഉണ്ടാകുക എന്നറിയാമോ അദ്ദേഹത്തിനു കുറേ നാളായി നല്ല സുഖമില്ല അത് കൊണ്ട് മാത്രമാണ് ഇത് നിന്റെ അച്ഛനോട് ഞാൻ പറയാത്തത്
ജെയ്സൺ :അവളെ അച്ഛൻ അംഗീകരിക്കുമെന്ന് എനിക്കുറപ്പാണ്
തെരേസ :നീ എന്താണ് ജൈസാ വിചാരിച്ചു വച്ചിരിക്കുന്നത് അവളെ പോലൊരു വൃത്തികേട്ടപെണ്ണിനെ നിന്റെ അച്ഛൻ അംഗീകരിക്കുമെന്നാണോ
ജെയ്സൺ :മതി അമ്മേ ഇനി അവളെ പറ്റി അങ്ങനെ പറയരുത്
തെരേസ :പിന്നെ ഞാൻ എങ്ങനെ പറയണം നീ അവളെയും കൊണ്ട് നമ്മുടെ റിസോർട്ടിലേക്ക് പോയി അല്ലേ എല്ലാം നിന്റെ തമാശയായിരിക്കുമെന്നാ ഞാൻ ആദ്യം കരുതി യത് പക്ഷെ നീ ഇന്ന് എല്ലാ പരുതിയും ലെങ്കിച്ചിരിക്കുന്നു ഇനി എനിക്ക് നിന്നോട് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു ഒരുമകനോട് ചോദിക്കാൻ പാടില്ലാത്തതാ പക്ഷെ എന്റെ അവസ്ഥ അതായി പോയി നീയും അവളും തമ്മിൽ അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടോ
ഈ ചോദ്യം കേട്ട ജെയ്സൺ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ തന്റെ റൂമിലേക്ക് നടന്നു
"നീ പറയണ്ട ജൈസാ എനിക്കറിയാം എന്ത് ചെയ്യണമെന്ന് "
ഇതേ സമയം
💬 Comments
View all comments