Chapter Title : ജാനി 9 [Fang leng]
ടിക്കറ്റ് ചെക്കിങ് ചെയ്തു ഫ്ലൈറ്റിലേക്ക് നടന്നു
പിറ്റേന്ന് ജാനി മലേഷ്യയിൽ
"ഹോ അങ്ങനെ മലേഷ്യ എത്തി ഇനി ആ ഹോട്ടൽ കണ്ട് പിടിക്കണം "
ജാനി പതിയെ എയർപോർട്ടിനു പുറത്തേക്ക് ഇറങ്ങി
"കയ്യിൽ പൈസ കുറവാ ടിക്കറ്റിന് വിചാരിച്ചതിനേക്കാൾ കൂടുതലായി ഇനി എന്തായാലും സൂക്ഷിച്ചു ചിലവാക്കണം ജെയ്സന്റെ അടുത്തേക്ക് എത്തിയാൽ പിന്നെ ഒന്നും പേടിക്കാനില്ല "
ജാനി വേഗം ഒരു ടാക്സിക്ക് അടുത്തേക്ക് എത്തി
ജാനി :ഹലോ പാരിസ് ഹോട്ടൽ
"Yes മാഡം കം ഇൻ "
ജാനി വേഗം കാറിനുള്ളിലേക്ക് കയറി ഒരുപാട് നേരത്തേ യാത്രക്ക് ശേഷം കാർ ഒരു ഹോട്ടലിനു മുൻപിൽ നിർത്തി ജാനി പതിയെ കാറിൽ നിന്നു പുറത്തേക്ക് ഇറങ്ങി ഡ്രൈവർക്ക് പൈസ കൊടുത്തു ശേഷം ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു
" ഇവിടുത്തെ ചിലവ് വിചാരിച്ചതിനേക്കാൾ കൂടുതലാ എന്തായാലും അങ്ങോട്ടേക്ക് പോകാം "
ജാനി പതിയെ ഹോട്ടലിനുള്ളിലേക്ക് കയറി
"ഇനി ഈ ജെയ്സനെ എവിടെ പോയി കണ്ട് പിടിക്കും ജാനി പതിയെ മുൻപോട്ടു നടന്നു അവൾ നേരെ റിസപ്ഷനിലേക്ക് ചെന്നു "
ഇംഗ്ലീഷ് സംഭാഷണങ്ങൾ മലയാളത്തിൽ നൽകുന്നു
"ഹലോ മാഡം ഞങ്ങൾ എങ്ങനെയാണ് മാഡത്തെ സഹായിക്കേണ്ടത് "
ജാനി :എനിക്ക് മിസ്റ്റർ ജെയ്സനെ ഒന്ന് കാണണം
"മാഡം നിങ്ങൾ ഓണർ ജെയ്സനെ കുറിച്ചാണോ പറയുന്നത് "
ജാനി :അതെ
"മാഡത്തിന്റെ കയ്യിൽ അപ്പോയ്ന്റ്മെന്റ് ഉണ്ടോ "
ജാനി :ഇല്ല പക്ഷെ ഞാൻ ജെയ്സന്റെ ക്ലോസ് ഫ്രണ്ട് ആണ്
"സോറി മാഡം സാർ സെക്കന്റ് ഫ്ലോറിൽ ഒരു പാർട്ടിയിലാണ് അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കാണാൻ പറ്റില്ല "
ജാനി :പക്ഷെ എനിക്ക് ജെയ്സനെ കണ്ടേ പറ്റു
"സോറി മാഡം എനിക്ക് കൂടുതലായി ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ അപ്പോയ്ന്റ്മെന്റ് എടുത്ത ശേഷം വരു "
ജാനി :(ഹോ ഇനിയിപ്പോൾ എന്ത് ചെയ്യും ഉം വഴിയുണ്ട് അവൻ സെക്കന്റ് ഫ്ലോറിൽ ഉണ്ടെന്നല്ലേ പറഞ്ഞത് അങ്ങോട്ടേക്ക് പോകാം )
ജാനി വേഗം ലിഫ്റ്റിലേക്ക് കയറി സെക്കന്റ് ഫ്ലോറിൽ എത്തി
"ഉം അവിടെ കുറച്ചു സെക്യൂരിറ്റികൾ നിൽപ്പുണ്ടല്ലോ അപ്പോൾ അവിടെയായിരിക്കും പാർട്ടി
💬 Comments
View all comments