0%

Chapter Title : ജാസ്മിൻ [Logan]

Author : logan Read All Parts 479

ജാസ്മിൻ

JASMINE AUTHOR:LOGAN

"Guess who...??? " ഇതാണ് ഞാൻ ആദ്യം അവൾക്കയച്ച മെസ്സേജ്... അവൾ എന്ന്പറഞ്ഞാൽ.... ആരാണ്... ആരാണ്.... " ജാസ്മിൻ "

അവളുടെ പേര് പിന്നെയാണ് മനസ്സിലായത്... അത് ഒരു ബല്ല്യ കഥയാണ്... കൂട്ടുകാരുമായി ഒരു വെള്ളമടി പാർട്ടിയുടെ ഇടയിലാണ് എനിക്ക് അവളുടെ നമ്പർ കിട്ടിയത്... ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു കൂറ... അവനു ഇതിലും നല്ലൊരു വിശേഷണം... ഇത് തന്നെ കുറവാണു.... തനി കൂറ... അവനുമായി പിടിച്ച ഒരു ബെറ്റ്...അതായിരുന്നു അവൾ ... !!!

സാദാരണ ഈ പെൺവിഷയത്തിൽ ഞാൻ അല്പം പിന്നോട്ടാണെന്നായിരുന്നു ഫ്രണ്ട്‌സ്ന്റെ ഇടയിലെ ഒരു വിചാരം... But... നുമ്മ പുലിയാണ്... ഒരു സിംഗം... !!! എന്ന് അവർക്കറിയില്ലായിരുന്നു.... കാരണം ഞാൻ നമ്മുടെ ഒരു വീരഗാഥയും പാണൻമാരെ കൊണ്ട് പാടാൻ ഇടവരുത്തിയിട്ടില്ല. കക്കാൻ പഠിച്ചവൻ നിക്കാനും പഠിക്കണം ല്ലോ.... ങേ ങേ.... അങ്ങനല്ലേ പിള്ളേച്ചാ... ഒന്ന് രണ്ട് കള്ളകൊത്തു എനിക്കും ഉണ്ടായിരുന്നു, അതൊന്നും വേറെ ആരോടും ഞാൻ ഷെയർ ചെയ്തിട്ടില്ല.... ആ പാവം ചേച്ചിമാരെ വഴിയാധാരം ആക്കരുതല്ലോ. അങ്ങിനെ ജീവിതം ഒരു ഒഴുക്കിൽ അങ്ങിനെ പോയികൊണ്ടിരിക്കുമ്പോൾ ആണ് അവൾ എന്റെ മുന്നിൽ വന്നു നിന്നത്.... !!!

എന്റെ ന്നു വച്ചാൽ... ഈ ഞാൻ ഞാനെന്നു പറഞ്ഞാൽ.... ആ പറഞ്ഞപോലെ ഇത്രേം പറഞ്ഞിട്ടും എന്റെ പേര് പറഞ്ഞില്ല ല്ലേ.... ഈ എന്റെ ഒരു കാര്യം....

ഞാൻ ആദി... അപ്പു എന്നാണ് എല്ലാരും വിളിക്കുന്നത്... പലർക്കും എന്റെ പേര് ആദി എന്നാണെന്നു അറിയാമോ എന്ന് പോലും എനിക്ക് സംശയം ഇല്ലാതില്ലാതില്ല... പഠിത്തം ഒക്കെ കഴിഞ്ഞു ഇപ്പോൾ

💬 Comments

View all comments