0%

Chapter Title : ജാതകം ചേരുമ്പോൾ [കാവൽക്കാരൻ]

ചേച്ചീനെ പോലെ കൊറച്ചു ദേഷ്യകാരി ആണ് പക്ഷെ ദേവു ചേച്ചീനെ പേടി ആണ്. നന്ദു ചേച്ചി പാവം ആണ് എല്ലാരോടും സ്നേഹം മാത്രം.

ചേച്ചി ഒരു ക്ലാസിക്കൽ ഡാൻസ് ടീച്ചർ ആണ് വളരെ ചെറുപ്പം മുതലേ ഡാൻസ് ആയിരുന്നു ചേച്ചിയുടെ പാഷൻ അത് കൊണ്ട് തന്നെ പുള്ളിക്കാരിക്ക് സ്വന്തമായി ഒരു ഡാൻസ് സ്കൂൾ ഒക്കെ ഉണ്ട്.ചേച്ചിയെ കാണാൻ തന്നെ ഒരു ഐശ്വര്യം ആണ്.

പിന്നെ ഉള്ളത് എന്റെ ഇളയ ചേച്ചി പാർവതി (പാറു) പുള്ളിക്കാരി ഒരു കുസൃതി കുടുക്ക തന്നെ ആണ് അത് കൊണ്ട് തന്നെ വീട്ടിൽ ഏറ്റവും വഴക്ക് കിട്ടുന്നതും പാറു ചേച്ചിക്ക് ആണ്. ചേച്ചിയും ബിസിനെസ്സിന്റെ പാതയിലൂടെ ആണ് തൊടങ്ങിട്ടെ ഉള്ളുവെങ്കിലും ഇപ്പൊ തന്നെ പുള്ളിക്കാരി നല്ല കാശ് സമ്പാദിക്കുന്നുണ്ട്.

ചേച്ചിയും ഞാനും ഭയങ്കര ക്ലോസ് ആണ് അത്കൊണ്ട് തന്നെ ഞാൻ ഇടക്ക് പേരെടുത്തു ഒക്കെ വിളിക്കും.

ഇവരുടെ എല്ലാരുടേം ലോകം ഞാൻ ആണ് അത് കൊണ്ട് തന്നെ എല്ലാരും എന്നെ ബുദ്ധിമുട്ട് ഇല്ലാതെ വളർത്തി വലുതാക്കി അല്ല വഷളാക്കി എന്ന് തന്നെ പറയാം. അത്യാവശ്യ വലിയ കുടുംബം ആണ് ഞങ്ങളുടെ അത് ആളുകളുടെ എണ്ണം വച്ചയാലും സാമ്പത്തികം വച്ചു നോക്കിയാലും.

ഇനി നമ്മുക്ക് കഥയിലോട്ട് വരാം

ഞാൻ ഇപ്പൊ പഠിപ്പൊക്കെ കഴിഞ്ഞ് നിൽക്കുന്ന ടൈം ആണ് ജോലിക്കൊന്നും പോവാൻ തല്ക്കാലം ഉദ്ദേശം ഇല്ല കാരണം എനിക്ക് അതിന്റ ആവശ്യം ഇല്ലല്ലോ. പക്ഷെ എനിക്ക് അതിന്റെ അഹങ്കാരം ഒന്നും ഇല്ല ട്ടോ 😌.

അങ്ങനെ ജീവിതത്തിൽ കാര്യമായി ത്രില്ല് അടിക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട്

💬 Comments

View all comments