Chapter Title : ജാതകം ചേരുമ്പോൾ [കാവൽക്കാരൻ]
തന്നെ ആകെ ഒരു ശോകം അവസ്ഥ ആയിരുന്നു.
ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാവും അതെന്താ അങ്ങനെ എന്ന് 🤔
പറയാം
ഈ സിദ്ധു എവിടെ ഉണ്ടോ അവിടെ പ്രശ്നം ഉണ്ടാവും പിന്നെ എന്റെ നൻപൻ അവിനാഷും വിവേകും. വഴിയേ പോകുന്ന പ്രശ്നങ്ങൾ ഒക്കെ ഇരന്നു വാങ്ങാൻ ഞങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ആയിരുന്നു .
അങ്ങനെ ഞങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഞങ്ങൾ തന്നെ വഴിയും കണ്ട് സോൾവും ചെയ്താണ് ഞങ്ങൾ ഞങ്ങകൂടെ ഒഴിവു സമയം ഉപയോഗപെടുത്തിയിരുന്നത്.
ഇതൊക്ക അലവലാതി നാട്ടുകാർ പറഞ്ഞു വീട്ടിൽ എത്തുന്നതൊക്കെ സ്ഥിരം കാര്യം ആയിരുന്നു.
അങ്ങനെ അമ്മയുടെ ഇമോഷണൽ അറ്റാക്ക് കാരണം വീട്ടിൽ നിന്നും പുറത്ത് പോവാൻ പറ്റാത്ത അവസ്ഥ ആയി അങ്ങനെ കൊറച്ചു നാൾ വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരുന്നു.
ചേച്ചിമാർ അടുത്ത് ഉണ്ടെങ്കിലും പുറത്തൊന്നും പോവാൻ പറ്റാത്തത് കൊണ്ട് ആകെ മൂഡ് ഓഫ് ആയിരുന്നു. അങ്ങനെ എന്റെ ദേവു ചേച്ചി എന്റെ ദൈവം ഇടപെടേണ്ടി വന്നു 😘
ചേച്ചി ബിസ്സിനെസ്സ്ന്റെ ആവശ്യത്തിന് പോയി വന്നതേ ഉള്ളു വീട്ടിൽ. വന്നപ്പോഴേ എന്നെ വന്നു കെട്ടി പിടിച്ചു ഒരു ഉമ്മ തന്നെ എന്നിട്ട് ചോദിച്ചു ചേച്ചിടെ പൊന്നെന്താ ഇന്ന് വീട്ടിൽ ഇരിക്കുന്നെ എന്ന്.
സാധാരണ ഞാൻ രാവിലെ പോയാൽ മിക്ക ദിവസങ്ങളിലും രാത്രി ആവും എത്താൻ അങ്ങന അപൂർവ മായി മാത്രം കണ്ട് ചോദിച്ചതാണ് കക്ഷി പക്ഷെ ചേച്ചിക്ക് അറിയില്ലല്ലോ ചേച്ചിടെ പൊന്ന് കൊറച്ചു ദിവസമായി വീട്ടിൽ തന്നെ ആണ് എന്ന് പുവർ മി 😔
ഞാൻ അധികം മൈൻഡ് ഒന്നും
💬 Comments
View all comments