0%

Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

തരാടി..... ഇനി നീ എന്റെ തന്നെ അല്ലേ..... 😌

"സിദ്ധു.... "

"മ്മ്..... "

"ഞാൻ ഒരു കാര്യം പറയട്ടേ "

"മ്മഹ് വേണ്ട... "

പറഞ്ഞതേ ഓർമ ഉള്ളു അടുത്ത അടിയും വയറിന്നിട്ട് കിട്ടി....

"എന്താടി... "

"പിന്നേ നീ ഇനി എന്നേ കല്ല്യാണി എന്ന് വിളിക്കണ്ട ട്ടോ.... "

"പിന്നേ... 🤔"

"കല്ലൂ...ന്ന് വിളിച്ചാൽ മതി എന്നേ സ്നേഹം ഉള്ളവർ ഓക്കേ അങ്ങനാ വിളിക്കാ....നീയും എന്നേ അങ്ങനേ വിളിച്ചാൽ മതി.... വിളിക്കില്ലേ?"

"മ്മ്..."

"എന്നാൽ വിളിക്ക് "

കല്ലു ന്ന് ഒരു തവണ അറിയാതെ വിളിച്ചിട്ടുണ്ടെങ്കിലും പെട്ടന്ന് അറിഞ്ഞുകൊണ്ട് അങ്ങനേ വിളിക്കാൻ എന്തോ ഒരു ചമ്മൽ...

"വിളി..."

അവൾ വീണ്ടും പറഞ്ഞു....

"കല്ലു.... "

രണ്ടുപേരും കുറച്ച് നേരത്തേക്ക് മൗനമായിരുന്നു എനിക്ക് ചമ്മൽ കാരണം ആണ് എന്ന് വേണേൽ പറയാം ഇവൾക്കിതെന്താ.... ഇനി ബോധം വല്ലോം പോയോ എന്റെ വായിൽ നിന്നു കല്ലു എന്നൊക്കെ കേട്ടപ്പോ...

ഏയ് ഇല്ല അനക്കം ഉണ്ട്...

"ഒന്നൂടെ വിളി... "

അവൾ മൗനം വെടിഞ്ഞുകൊണ്ട് ഒന്നൂടെ പറഞ്ഞു...

"കല്ലൂ..... "

എന്റെ രണ്ടാമത്തെ വിളിയിൽ ചമ്മൽ ഓക്കേ മാറിയിരുന്നു....

"ഒന്നൂടെ.... "

ഇവൾക്കിതെന്താ വയ്യേ.....

"ഒന്നൂടെ വിളി.... "

അവൾ വീണ്ടും ആവശ്യപ്പെട്ടു...

"ഒന്ന് പോ മൈരേ... അവൾടെ ഒരു കല്ലും പാറയും.... "

പിന്നേ... ആർക്കായാലും ദേഷ്യം വരൂലേ... 😤

"ചീത്ത വിളിക്കല്ലേ ഡാ... കേൾക്കാൻ നല്ല ഇഷ്ട്ടം ആയിട്ടല്ലേ.... എന്റെ പൊന്നല്ലേ.. ഒന്നൂടെ വിളി... "

ഇങ്ങനെ ഓക്കേ കൊഞ്ചിക്കുമ്പോ ഞാൻ എന്താ ചെയ്യാ....

എല്ലാരും

💬 Comments

View all comments