0%

Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

എന്നേ കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കി....😤

"ശരി... ലാസ്റ്റ്.. പിന്നേ ചോയ്ക്കരുത്.. ഇനി എങ്ങാനും ചോദിച്ചാൽ സത്യായിട്ടും മുട്ടുകാൽ കേറ്റി ഒന്ന് തരും ഞാൻ... സമ്മതിച്ചോ..."

"മ്മ് സമ്മതിച്ചു ഇനി വിളി..."

ഇതൊക്കെ എന്ത് തരം പ്രാന്ത് ആണോ എന്തോ...

"കല്ലു... "

വിളിച്ചതും അവൾ എന്നേ മുറുക്കെ കെട്ടി പിടിച്ചു.... അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം എനിക്ക് മനസ്സിലായി....

"സിദ്ധു.... "

ഉറക്കം അവളേ പിടികൂടികൊണ്ടിരിക്കുകയാണ് എന്ന് എനിക്ക് അവളുടെ ശബ്ദത്തിൽ നിന്നും തന്നെ മനസ്സിലായി

"മ്മ്... "

"നീ നാളേ വരില്ലേ ഞങ്ങടേ ഡാൻസ് കാണാൻ... "

"വരണോ...?"

ഞാൻ അവളേ തലോടികൊണ്ട് പറഞ്ഞു...

"മ്മ്.. "

"എന്നാ വരാം..."

"പിന്നേ വരുമ്പോ ആ താടി ഓക്കേ ഷേവ് ചെയ്യോണ്ടു ട്ടോ... "

"അതൊക്കെ എന്തിന്... നീ ഒന്ന് പോയേ... എത്ര നാളത്തെ കാത്തിരിപ്പ് ആണ് എന്ന് അറിയോ ഇതൊക്കെ....നീ ഇനി വല്ല കൊറിയൻ ഫാൻ മറ്റോ ആണോ.. 🤔"

അവളിൽ നിന്നും അനക്കം ഒന്നുമില്ല...

അവൾ ഉറങ്ങിയിരിക്കുന്നു

അവളുടെ കൈ ഇപ്പോഴും എന്നേ ചുറ്റിപ്പിടിച്ചിരിക്കുകയാണ്...

കല്ല്യാണിയുടെ ഇങ്ങനെ ഒരു മുഖം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. പല പല ചിന്തകൾ എന്റെ മനസിലൂടെ പോയി.. അതിൽ ഏറ്റവും വേദനിപ്പിച്ചത് അന്ന് ഞാൻ കല്ല്യാണിയേ വേദനിപ്പിച്ചത് ഓർത്തപ്പോഴാണ്...

ഞാൻ അവളുടെ മുഖം ഒന്ന് പതിയേ തഴുകി..ആ തഴുകൽ അവളോടുള്ള എന്റെ മാപ്പ് പറച്ചിൽ ആയിരുന്നു...

ഉറക്കം എന്നെയും ബാധിച്ചിരുന്നു...

അവളുടെ ചൂടിനാൽ ഞാനും എപ്പഴോ... ഉറക്കത്തിലേക്ക് വഴുതി വീണു....

കോഴി കൂവുന്നതിന്റെ ഒച്ച കേട്ടാണ് ഞാൻ രാവിലേ

💬 Comments

View all comments