Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
"നിനക്ക് എന്താടി... "
എന്നേ സഹായിച്ച കുട്ടി അവളോട് ചോദിച്ചു...
"എടി വേഗം വാടി... കല്ല്യാണി ചേച്ചിടെ ഗ്രൂപ്പിന്റെ ഡാൻസ് ഇപ്പോ തുടങ്ങും..... ഒരു രണ്ട് ഗ്രൂപ്പിന്റെ പെർഫോമൻസ് കഴിഞ്ഞാൽ അവരുടേതാ..."
ഏഹ് കല്ലുന്റെ കാര്യം തന്നെ ആണോ പറയുന്നേ...
"ഏഹ്ഹ് അപ്പോ കഴിഞ്ഞില്ലേ..... ഞാൻ വിചാരിച്ചു കഴിഞ്ഞ് കാണും എന്ന്... "
എന്റെ അതേ ചോദ്യം അച്ചു ചോദിച്ചു...
"ഇല്ലടി എന്തൊക്കെ പ്രശ്നം ഉണ്ടായിട്ട് വൈകിട്ടാണ് തുടങ്ങിയേ... "
"ആണോ എന്നാ വേഗം... വാ.... "
"നിക്ക് ഇതാരാ...."
ആ ഓടി വന്ന പെണ്ണ് എന്നേ നോക്കി അച്ചുന്നോടായി ചോദിച്ചു...
ഇവൾ ഇപ്പോഴാണോ എന്നേ കാണുന്നേ..
"അതോ... അത് കുട ഇല്ലാത്ത കാരണം ഒരു ലിഫ്റ്റ് കൊടുത്ത ആർട്സ് ബ്ലോക്കിലേക്ക് തന്നെ ആണ്.... "
ലിഫ്റ്റ് എന്നൊക്കെ പറഞ്ഞപ്പോ ഒരു നിമിഷത്തേക്ക് ദാരിദ്രത തോന്നാത്തിരുന്നില്ല എനിക്ക്...
എന്തായാലും സഹിച്ചല്ലേ പറ്റു...
എന്നാലും ഞാൻ ആലോചിക്കുന്നത്.... കല്ല്യാണി ഇത്രക്ക് വലിയ സംഭവമാണോ... കുറേ ഫാൻസ് ഓക്കേ ഉണ്ടല്ലോ...
എന്തായാലും ഞങ്ങളുടെ ഒപ്പം അവളും കൂടി അടുത്ത ബിൽഡിംങിലേക്ക്...
"നീ ചേച്ചിനേ കണ്ടോ .... ആതിരേ...? "
അച്ചു അവളോടായി ചോദിച്ചു....
ആതിര.സമാധാനം രണ്ടാമത്തെ ആൾടെ പേരും കിട്ടി....
"ആടി.... കണ്ടിരുന്നു.... ചേച്ചിക്ക് നല്ല ക്ഷീണം ഉണ്ട് പക്ഷേ എന്നത്തേയും ലുക്കിന് മാത്രം കുഴപ്പമൊന്നുമില്ല..."
ആതിര മറുപടി പറഞ്ഞു...
ആഹ്ഹ് എങ്ങനെ ക്ഷീണം ഉണ്ടാവാതിരിക്കും.... ഞാൻ അപ്പോഴേ... പറഞ്ഞതല്ലേ അവളോട്.. 😤
"അല്ല ആരാ ഈ കല്ല്യാണി...."
ഞാൻ അവരോടായി ചോദിച്ചു... ഇനി ഞാൻ അറിയാത്ത വേറേ കല്ല്യാണി വല്ലോം ആണെങ്കിലോ...
"അതൊരു മാലാഖ ആണ് ബ്രോ.... സൗന്ദര്യത്തിന് സൗന്ദര്യം... പഠിപ്പിന് പഠിപ്പ്...കഴിവിന് കഴിവ് ഞങ്ങടെ ഓക്കേ റോൾ മോഡൽ ആണ്.."
റോൾ മോഡൽ ഓക്കേ ആക്കാൻ പറ്റിയ ആരോ ആണ്. അപ്പോ എന്റെ കല്ല്യാണി അല്ല...
അവരുടെ സംസാരത്തിനോടുവിൽ ഞങ്ങൾ ഗ്രൂപ്പ് ഡാൻസ് നടക്കുന്ന സ്റ്റേജിന് മുമ്പിൽ... എത്തി
ഇത്രയും പേരോ... ഇവിടെ മാത്രേ അപ്പോ പരുപാടി ഉള്ളോ...🤔
ഞങ്ങൾ സ്റ്റേജിന് മുമ്പിൽ നിന്നും നോക്കിയാൽ ഏറ്റവും ബാക്കിൽ
💬 Comments
View all comments