Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
എന്റെ ചേച്ചിമാർ പോലും പറഞ്ഞിട്ട് കളയാത്ത താടി ആയിരുന്നു....
അഹ് ഇനി പറഞ്ഞിട്ട് എന്ത് കാര്യം...
താടി ചെറുതാക്കിയപ്പോൾ മീശ ബോർ ആയോ എന്ന് സംശയം.... സംശയം വച്ച് നീട്ടുന്നത് ശരിയല്ലല്ലോ... അത് കൊണ്ട് അതും ചെറുതാക്കി...
ശുഭം....
എട്ടും എട്ടും പതിനാറ് നിലയിൽ ഊമ്പി....
ഏത് മൈരനേ ആണോ ഇന്ന് കണി കണ്ടത്...
ആ മൈരൻ ഞാൻ തന്നെ ആണ് എന്ന് തിരിച്ചറിയാൻ അധികം നേരമെടുത്തില്ല..
എല്ലാം ചെയ്ത് കഴിഞ്ഞതിൽ പിന്നേ കുളിക്കാനൊരു മോഹം....
കുളി കഴിഞ്ഞ് കണ്ണാടി ഒന്ന് നോക്കി.... അത്ര ബോർ ഒന്നുമില്ല എന്ന് തോന്നി എന്നാലും...
ആ ഒരു ടെറർ ലുക്ക് ഓക്കേ പോയി ഒരു റൊമാന്റിക് ലുക്ക് വന്നപോലേ...
മഹാനിലേ ധ്രുവ് വിക്രമിൽ നിന്നും ആദിത്യ വർമയിലേ... ധ്രുവ് വിക്രമിലേക്കുള്ള പരഗായപ്രവേശനം പോലേ....
ഞാൻ പിന്നേ എന്ത് ചെയ്താലും ലുക്ക് ആവുന്നത് എന്റെ കുറ്റമല്ലല്ലോ...
അത് ബാക്കി ഉള്ളവർക്ക് കൂടേ തോന്നണമെങ്കിൽ കല്ല്യാണിയുടെ കൂടേ നടക്കരുത് എന്ന് മാത്രം...
ഇനി എന്ത് ഡ്രസ്സ് ഇടും...
കിട്ടിയ ഡ്രസ്സ് ഇട്ടു പോകുന്ന ഞാൻ ഇന്ന് അവളുടെ പ്രോഗ്രാം കാണാൻ പോവാൻ ഡ്രസ്സ് സെലക്ട് ചെയ്യുന്നു...
എനിക്ക് എന്തോ പറ്റിട്ടുണ്ട്...
അവസാനം ഒരു ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും ഒരു ബ്ലു ജീൻസും സെലക്ട് ചെയ്തു..
സമയം വെറുതെ ഒന്ന് നോക്കി....
അഹ് ബെസ്റ്റ് പത്തര ആയി....
ഇനി ഇപ്പോ പോണോ...
എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയ അവസ്ഥ....
കല്ല്യാണിയുടെ മെസ്സേജും കോളും കാണുന്നില്ല മിക്കവാറും പിണങ്ങിയിട്ടുണ്ടാവും.....
എന്തായാലും ഒരുങ്ങി കെട്ടിയതല്ലേ
💬 Comments
View all comments