Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
അവിടം വരേ ഒന്ന് പോവാം
അവളുടെ പിണക്കമെങ്കിലും മാറ്റാം....
ഞാൻ നേരേ കാർ പാർക്കിങ്ങിലോട്ട് വിട്ടു... ചെറിയൊരു മഴക്കുള്ള കാൾ ഉണ്ട്...
ഇനി കാർ ഇല്ലാത്തതിന്റെ പേരിൽ നനയണ്ട.....
വിചാരിച്ചപോലെ പാതി ദൂരം എത്തിയപ്പോൾ തന്നെ മഴ പെയ്തു.. സമയം മുക്കാൽ ആയി..
മൈര് എന്തൊരു മഴ...
കോളേജിൽ എത്തി.... പാർക്കിംഗ് ഏരിയയിൽ ഒഴിഞ്ഞു വച്ചത്പോലെ... രണ്ട് സ്പേസ് മാത്രം ഞാൻ കണ്ടു അതിൽ ഒന്നിൽ ആരോ കാർ പാർക്ക് ചെയ്യുകയാണ് ഇനി തൊട്ടടുത്തായി ഒന്നൂടെ ഉണ്ട്.... ബാക്കി എല്ലാം ഫുൾ
ആണ്. എല്ലാ തരം കാറും ബൈക്കും ഓക്കേ കാണാം...
ഇത് ഇത്ര വലിയ പരുപാടി ആയിരുന്നോ...
ഞാൻ ആ ഒഴിഞ്ഞു കിടക്കുന്ന സ്പേസിലേക്ക് കാർ കയറ്റി
പക്ഷേ പ്രശ്നം അതല്ല ഇനി ഞാൻ കാറിൽ നിന്നും ഇറങ്ങിയാൽ എങ്ങനേ അങ്ങോട്ട് പോവും...
അക്കാഡമിക് ബ്ലോക്കിലേക്ക് പോവാൻ പാർക്കിംഗ് ഏരിയയിൽ നിന്നും കുറച്ച് നടക്കണം. കുട ഇല്ലാത്തതിനാൽ കാറിൽ നിന്നും ഇറങ്ങിയാൽ മഴ നനയും എന്നത് സംശയമില്ലാത്ത കാര്യമാണ്...
രാവിലേ മുതൽ ഫുൾ അലമ്പ് ആണല്ലോ.... 😤
നശിച്ച മഴ ഇപ്പോഴൊന്നും തീരുന്ന ലക്ഷണമില്ല
ഏകദേശം മൂഞ്ചി എന്ന് ഉറപ്പിച്ച സമയത്താണ്... തൊട്ടപ്പുറത്ത് പാർക്ക് ചെയ്ത കാറിൽ നിന്നും ഒരു പെണ്ണ് കുട നിവർത്തി ഇറങ്ങുന്നത് കണ്ടത്....
ഞാൻ പെട്ടന്ന് ഒരു മാസ്ക് വലിച്ചു കേറ്റി...
എന്തിനാ മറ്റുള്ളവരേ കൂടേ മുഖത്തേ കലാവിരുദ് കാണിക്കുന്നത്...
"ഹലോ... "
കാറിൽ നിന്നും ഇറങ്ങി നടക്കാൻ തുനിഞ്ഞ അവളേ ഞാൻ നീട്ടി വിളിച്ചു.....
പ്രതീക്ഷിച്ച പോലേ അവൾ തിരിഞ്ഞു
💬 Comments
View all comments