0%

Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

ഒരു സംശയ ഭാവത്തിൽ എന്നേ നോക്കി....

മ്മ്.. കാണാൻ കൊള്ളാം നാടനും മോഡേണും ചേർന്നൊരുസുന്ദരി കൊച്ച്....

"അങ്ങോട്ടാണേൽ എന്നേം കൂട്ടോ... കുട ഇല്ല.. "

അവൾ സമ്മതമെന്നോണം തലയാട്ടി

പിന്നേ ഒന്നും നോക്കിയില്ല കാർ ലോക്ക് ചെയ്ത് നേരേ കുടയിലോട്ട്

ശേഷം അവളുടെ ഒപ്പം നടവഴിയിലൂടെ നടന്നു...

വളരേ ശ്രദ്ധപൂർവമാണ് അവൾ നടക്കുന്നത്...

ഇവൾ എന്താ ഒച്ചിന് ഉണ്ടായത് ആണോ...

ഇങ്ങനേ നടന്നാൽ വീണ്ടും ഒരു അര മണിക്കൂർ എടുക്കും അങ്ങോട്ട്‌ എത്താൻ...

ഏകദേശം മെയിൻ ബിൽഡിംഗ്‌ എത്താൻ ആയി...

"അതേയ്... ഈ ഗ്രൂപ്പ്‌ ഡാൻസ് ഓക്കേ എവിടാ നടക്കുന്നേ...."

നടക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു...

"അത് അപ്പുറത്തേ ബ്ലോക്കിൽ ആണ്... "

മൈര് തേഞ്ഞ്...

ഞാൻ അവളേ ദയനീയമായി നോക്കി

"സാരല്ല ഞാനും അങ്ങോട്ട... എന്റൊപ്പം തന്നെ പൊന്നോ... "

എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്നപോൽ അവൾ പറഞ്ഞു

സമാധാനമായി.....

"അച്ചു.... "

എവിടെനിന്നോ ഒരു വിളി വന്നു...

ആരാണ് അത്....

ഞാൻ ചുറ്റും നോക്കി....

കുട പിടിച്ചു ഒരു പെണ്ണ് ഞങ്ങളേ അടുത്തേക്ക് ഓടി വന്നു....

"നീ എന്താടി കുണുങ്ങി കുണുങ്ങി നടക്കുന്നേ.... "

നല്ല ചോദ്യം....

"നിനക്ക് എന്താടി... "

എന്നേ സഹായിച്ച കുട്ടി അവളോട് ചോദിച്ചു...

"എടി വേഗം വാടി... കല്ല്യാണി ചേച്ചിടെ ഗ്രൂപ്പിന്റെ ഡാൻസ് ഇപ്പോ തുടങ്ങും..... ഒരു രണ്ട് ഗ്രൂപ്പിന്റെ പെർഫോമൻസ് കഴിഞ്ഞാൽ അവരുടേതാ..."

ഏഹ് കല്ലുന്റെ കാര്യം തന്നെ ആണോ പറയുന്നേ...

"ഏഹ്ഹ് അപ്പോ കഴിഞ്ഞില്ലേ..... ഞാൻ വിചാരിച്ചു കഴിഞ്ഞ് കാണും എന്ന്... "

എന്റെ അതേ

💬 Comments

View all comments