0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

ജാതകം ചേരുമ്പോൾ 11

Jaathakam Cherumbol Part 11 | Author : Kaavalkkaran

[ Previous Part ] [ www.kkstories.com]


"ഇതോ... ഇതാണ് എന്റെ ഹസ്ബൻഡ്... "

അവൾ എന്നേ നോക്കി ഒരു നിറഞ്ഞ പുഞ്ചിരിയിൽ അവളോട് പറഞ്ഞു...

ഒരു നിമിഷം പോലും കാക്കേണ്ടി വന്നില്ല അതിനുള്ള ഉത്തരം പറയാൻ അവൾക്ക്...

സത്യം പറഞ്ഞാൽ ഞാനും ഒന്ന് സ്റ്റക്ക് ആയി...

എനിക്ക് ഉണ്ടായത് ഒന്നും അല്ല എന്ന് മനസ്സിലായത് ചുറ്റും നോക്കിയപ്പോൾ ആണ്...

മഴയുടെ ശബ്ദം മാത്രം കേൾക്കാം....

ഞാൻ ആദ്യം നോക്കിയത് ആ തടിയനെ ആണ്...

ഇപ്പോ നിന്റെ നാക്ക് ഇറങ്ങിപോയോട... 😏

ഞാൻ കല്ല്യാണിയുടെ കൈ മുറുക്കെ പിടിച്ചു....

ജീവിതകാലം മുഴുവൻ ചേർത്ത് പിടിക്കണം എന്ന് തോന്നിപോയി...

തോന്നലല്ല.... ജീവിത കാലം മുഴുവൻ ഞാൻ ഈ കൈ ചേർത്ത് പിടിക്കും....

കൈ പിടിച്ച്കൊണ്ട് തന്നെ ഞാൻ കല്ല്യാണിയേ നോക്കി....

ഇമ ചിമ്മാതെ എന്നേ തന്നെ നോക്കി നിൽക്കുന്ന കല്ല്യാണിയേയാണ്....

ആ കണ്ണുകളിലെ പ്രണയം എനിക്ക് കാണാം...

ഉഫ് റൊമാന്റിക് വരുന്നെടാ.....😍🫢

ഒരു കിസ്സ് അങ്ങട്ട് കൊടുത്താലോ..

അല്ലേൽ വേണ്ട അപ്പാർട്മെന്റിൽ ചെല്ലട്ടേ...

ഒരു വിരുന്ന് തന്നെ കൊടുക്കാം...

"പോവാം.. "

എന്നേ ചിന്തകളിൽ നിന്നും അവൾ ഉണർത്തി...

"എന്താ... "

ഞാൻ കേൾക്കാത്ത പോലേ... വീണ്ടും അവളോട് ചോദിച്ചു....

"പോവാമെന്ന്... "

അവൾ കൂടുതൽ അടുത്ത് ചേർന്നിട്ട് എന്റെ കയ്യിൽ അവളുടെ കൈ കോർത്തുകൊണ്ട് പറഞ്ഞു...

ഈ പെണ്ണ് എന്റെ ഉള്ളിലേ റൊമാന്റിക് ഹീറോയേ ഉണർത്തും ഇങ്ങനെ പോയാൽ... 😤

"ചേച്ചിടെ കല്ല്യാണം എപ്പോ കഴിഞ്ഞു.. "

അച്ചുവാണത് ചോദിച്ചത്.....

"ലവ് മാര്യേജ് ആയിരുന്നോ....."

പിന്നാലേ.. ആതിരയും ചോദിച്ചു...

ഈ പിള്ളേർക്ക് ഇത് എന്തൊക്കെ അറിയണം....

പക്ഷേ അവളുടെ ഉത്തരത്തിനായി എല്ലാവരെയും പോലേ ഞാനും കാതോർത്തു...

ഇനി ജാതകം പ്രശ്നം കാരണം പിടിച്ച് കെട്ടിച്ചതാണ് എന്ന് പറയോ അവൾ....

സത്യം അതാണെങ്കിലും അവളുടെ വായിൽ നിന്നും അങ്ങനെ കേൾക്കാൻ എനിക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു....

"കല്ല്യാണം കഴിഞ്ഞിട്ട് കൊറച്ചേ ആവുന്നുള്ളു... പ്രേമിച്ചാണോ എന്ന്

💬 Comments

View all comments