Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]
"ചേച്ചിടെ കല്ല്യാണം എപ്പോ കഴിഞ്ഞു.. "
അച്ചുവാണത് ചോദിച്ചത്.....
"ലവ് മാര്യേജ് ആയിരുന്നോ....."
പിന്നാലേ.. ആതിരയും ചോദിച്ചു...
ഈ പിള്ളേർക്ക് ഇത് എന്തൊക്കെ അറിയണം....
പക്ഷേ അവളുടെ ഉത്തരത്തിനായി എല്ലാവരെയും പോലേ ഞാനും കാതോർത്തു...
ഇനി ജാതകം പ്രശ്നം കാരണം പിടിച്ച് കെട്ടിച്ചതാണ് എന്ന് പറയോ അവൾ....
സത്യം അതാണെങ്കിലും അവളുടെ വായിൽ നിന്നും അങ്ങനെ കേൾക്കാൻ എനിക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു....
"കല്ല്യാണം കഴിഞ്ഞിട്ട് കൊറച്ചേ ആവുന്നുള്ളു... പ്രേമിച്ചാണോ എന്ന് ചോദിച്ചാൽ...."
അവൾ അതും പറഞ്ഞെന്റെ മുഖത്തേക്ക് നോക്കി...
അവളുടെ മുഖത്ത് ഒരു കള്ള ചിരി കാണാം...
പക്ഷേ എനിക്ക് അത് കണ്ടപ്പോ ഒരു കൊല ചിരി ആയാണ് തോന്നിയത്...
എന്തിനോ വേണ്ടി ഹാർട്ട് ബീറ്റ് ഓക്കേ കൂടുന്ന... പോലേ...
"ചോദിച്ചാൽ.... "
ആതിര വീണ്ടും തിരക്കി....
ചുറ്റുമുള്ള കണ്ണുകൾ എല്ലാം ഞങ്ങടെ നേരേ ആണ്...
"ചോദിച്ചാൽ...... അതേ.... "
കല്ല്യാണി അത്രയും പേരുടെ മുമ്പിൽ കവിൾ ഒന്ന് പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു...
ശേഷം നിര നിരയായ പല്ലുകൾ കാണിച്ച് ആരെയും മയക്കുന്ന ഒരു ചിരിയും...
ശേ ഇവൾ ഇത് എന്തൊക്കെ ആണ് ചെയ്യുന്നേ....
ഇങ്ങനെ പോയാൽ ഇവൾ എല്ലാവരുടെയും മുമ്പിൽ എന്നേ ഒരു പൂക്കി ആക്കും....😤
"വന്നേ... വന്നേ... പോവാം.... "
ഇവൾക്കെന്താണ് ഇത്ര ധൃതി....
"ഒരു പ്രശ്നം ഉണ്ട്..ഈ മഴയത്ത് എങ്ങനെ പോവും....കാർ കൊറച്ച് മാറിയാണ് പാർക്ക് ചെയ്തിരിക്കുന്നത്..... "
ഞാൻ കല്ല്യാണിയോട് പറഞ്ഞു...
"അതാണോ പ്രശ്നം.... ഇതൊക്കെ ഒരു പ്രശ്നം ആണോ സിദ്ധു.... ഒരു കുട കിട്ടിയാൽ മാറുന്ന പ്രശ്നം അല്ലേ
💬 Comments
View all comments