Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
അപ്പോ പരുപാടി ഉള്ളോ...🤔
ഞങ്ങൾ സ്റ്റേജിന് മുമ്പിൽ നിന്നും നോക്കിയാൽ ഏറ്റവും ബാക്കിൽ ആണ്..... ഇവിടെ നിക്കാൻ സ്ഥലം കിട്ടിയത് തന്നെ ഭാഗ്യം... സ്റ്റേജ് ഓക്കേ കാണാൻ പറ്റുന്നുണ്ട്..
വേറേ ഏതോ ഡാൻസ് ഗ്രൂപ്പ് ആണ് ഇപ്പോൾ സ്റ്റേജിൽ..
അച്ചുവിന്റെയും... ആതിരയുടെയും അടുത്തേക്ക് ഒരു ആറു പേർ കൂടേ വന്നു... അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്... ഫ്രണ്ട്‌സ് ആയിരിക്കണം...
ഞാൻ അവരുടെ സൈഡിൽ ആയി നിൽക്കുന്നുമുണ്ട്...
ചുറ്റും നോക്കിയിട്ട് സമാധാനമായി നിൽക്കാൻ പറ്റുന്ന സ്ഥലം ഇതേ കണ്ടുള്ളു...
"ഏഹ് ബ്രോ പോയില്ലേ...?"
അച്ചു എന്നോടായി ചോദിച്ചു...അപ്പോൾ അവളുടെ കൂട്ടുകാരുടെ ശ്രദ്ധ മുഴുവൻ എന്നിലേക്കായി.... മൊത്തം ഒരു ett
"അല്ല ഞാനും ഈ പ്രോഗ്രാം കാണാൻ വന്നതാ..."
ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു... എന്റെ കണ്ണുകൾ കല്ല്യാണിയേ തിരയുകയായിരുന്നു....
"ആണോ.... ആരുടെ ഡാൻസ് കാണാൻ വന്നതാ.... "
ഇവൾക്ക് എന്തൊക്ക അറിയണം.... പിന്നേ ഒരു സഹായം ചെയ്തതല്ലേ മറുപടി കൊടുക്കാം എന്ന് വിചാരിച്ചു..അത്കൊണ്ട് മാത്രം ഞാൻ അവൾക്ക് മറുപടി കൊടുത്തു...
"കല്ല്യാണി... "
"ഏഹ്ഹ് കല്ല്യാണി ചേച്ചിയേ അറിയോ...എന്നിട്ടാണോ കല്ല്യാണി ആരാ എന്നൊക്കെ ചോദിച്ചേ..."
അവൾ അവളുടെ ന്യായമായ സംശയം പറഞ്ഞു... പക്ഷേ കൂടേ ഉള്ള എല്ലാവരും കൂടുതൽ ശ്രദ്ധ എന്നിലേക്ക് പകർന്നു...
അവരല്ലാതെ കുറച്ച് മാറി നിൽക്കുന്നവരും പെട്ടന്ന് എന്നേ നോക്കാൻ തുടങ്ങി...
ഈ മൈരന്മാർക്ക് ഓക്കേ എന്താ...
ശരിക്കും എനിക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു...
"എടി.... എടി... കല്ല്യാണി ചേച്ചിടെ ഗ്രൂപ്പ് ആണ് ഇനി... "
ആതിര പെട്ടന്ന് വിളിച്ചു പറഞ്ഞു...
എല്ലാവരുടെയും ശ്രദ്ധ
💬 Comments
View all comments