Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
സ്റ്റേജിലേക്കയായി..
ഞാനും ശ്രദ്ധ സ്റ്റേജിലേക്ക് കൊടുത്തു...
ഇവൾ ഇതിനും മാത്രം സെലിബ്രിറ്റി ആണോ ഇവിടേ....
മുമ്പിൽ നിൽക്കുന്ന കാണികളുടെ ആരവം മാത്രം മതിയായിരുന്നു.... അവിടേ നിൽക്കുന്നവർ ഇവരുടെ പ്രോഗ്രാം കാണാൻ മാത്രം നിൽക്കുന്നവർ ആണ് എന്ന് മനസിലാക്കാൻ...
എന്റെ കണ്ണ് വീണ്ടും സ്റ്റേജിലേക്കായി
എല്ലാവരും ബ്ലാക്കും ചുവപ്പും ചേർന്നൊരു ചുരിദാർ ആണ് വേഷം.....
അവരുടെ ഗ്രൂപ്പിന്റെ പ്രധാന ആകർഷണം നടുവിലായി തിളങ്ങി നിൽക്കുന്ന കല്ല്യാണിയാണ്... അത് നോക്കി നിൽക്കുന്ന ആർക്കും മനസ്സിലാവും...
അഴക് അല്ലാതെ എന്താ പറയാ...
സ്റ്റേജിൽ നിന്നും സോങ് പ്ലേയ് ആയത് കൂടേ.. ശബ്ദമുണ്ടാക്കിയിരുന്ന എല്ലാവരും മൗനമായി...
ഹോ എന്തൊരു ശുഷ്കാന്തി...
അവരുടെ ഡാൻസ് തുടങ്ങി...
'''''''''അത്തിന്തോം തിന്ദിയും തോംദന തിന്ദാതി തിന്ദോം
തകതിന്ദോം തിന്ദിയും തോംദന തിന്ദാതി തിന്ദോം
ആടാത ജവ്വാങ്കുഡ് മണം ആഡിടും പൊമ്മി
ആണ്ടവനെ താലാട്ടും ഈശൈ കേളഡീ പൊമ്മി
എൻ പാട്ടു വന്ദാലേ മനം തുള്ളിടും പൊമ്മി
അവൻ പാട്ടു ഇല്ലാത്ത ഇടം എങ്ങാടീ പൊമ്മി
മുക്കണ്ണൻ മുത്താ ഗ് തന്ത പാട്ടു പഠിച്ചേൻ
പാട്ടിലെ പല കോടി നിലാവ് നാനും പുടിച്ചേൻ''''''''''''''
എന്ന പാട്ടിനാണ് അവർ കളിക്കുന്നത്... അവരുടെ ഒത്തൊരുമ അന്നേ കണ്ട എനിക്ക് പുതുമയൊന്നും തോന്നിയില്ല...
പക്ഷേ എന്റെ കണ്ണുകൾ കല്ല്യാണിയിൽ മാത്രം ഒതുങ്ങി നിന്നു...
അവൾക്ക് എന്നേ കാണാൻ കഴിയില്ലെങ്കിലും എനിക്ക് അവളേ ശരിക്കും കാണാം കുറച്ച് ദൂരമുണ്ടെന്നേ ഉള്ളു... പക്ഷേ അവളുടെ ഓരോ ചുവടും ഞാൻ ആസ്വദിക്കുന്നുണ്ട്... ഒരു ശിൽപ്പി ജീവിതകാലം മുഴുവൻ കൊത്തി മിനുക്കിയ ശിൽപ്പത്തിന് ജീവൻ വച്ചാൽ എങ്ങനെയിരിക്കും അവൾ
💬 Comments
View all comments