0%

Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

ഞാൻ റൂമിൽ പോയി നോക്കി....

പാറു കിടക്കുകയായിരുന്നു.... ദീപ്തി തൊട്ടടുത്ത് ഇരുന്നുകൊണ്ട് ആശ്വസിപ്പിക്കുന്നുമുണ്ട്. പെട്ടന്ന് തന്നെ ഞാൻ അവളുടെ അടുത്തേക്ക് പോയി...ഞാൻ പാറുനേ നോക്കി അവളുടെ മുഖത്ത് ആരോ അടിച്ചതിന്റെ പാടുകൾ കാണാം അവൾ കരയുന്നില്ല.... പക്ഷേ ആ കണ്ണുകൾ കണ്ടാൽ അറിയാമായിരുന്നു അവൾ കരഞ്ഞിട്ടുണ്ടായിരുന്നു എന്ന് അതും വളരെയധികം....

പാറുവിന്റ ആ മുഖം കണ്ടപ്പോൾ എനിക്ക് ഭയങ്കരമായി സങ്കടവും ദേഷ്യവും ഒക്കെ വന്നു. കാരണം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടും എന്നല്ലാതെ വേറൊരു ആൾ പോലും എന്റെ ചേച്ചിമാരേ വേദനിപ്പിക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല. എന്നേ കണ്ടതും അത്രനേരം അടക്കിപിടിച്ച അവളുടെ കണ്ണുനീർ പൊഴിയാൻ തുടങ്ങി....

ഒന്ന് ആശ്വസിപ്പിക്കാൻ പോലും എനിക്ക് സാധിച്ചില്ല അത്രക്കും ശക്തമായിരുന്നു അവളുടെ കരച്ചിൽ. എത്ര നേരം അവൾ എന്റെ മാറിൽ കിടന്നു കരഞ്ഞു എന്നറിയില്ല അവസാനം ആ തളർച്ചയിൽ തന്നെ അവൾ ഉറങ്ങി പോയി.....

അവൾ ഉറങ്ങി എന്ന് ഉറപ്പായതും ഞാൻ ദീപ്തിയേ വിളിച്ചു പുറത്ത് പോയി... ഞാൻ അവളോട് നടന്ന കാര്യങ്ങളെ പറ്റി ചോദിച്ചു....എന്റെ ദേഷ്യം കണ്ടിട്ടാണോ എന്ന് അറിയില്ല അവൾ നന്നായി പേടിച്ചിരുന്നു..... അത്കൊണ്ടുതന്നെ കൂടുതൽ വളച്ചു കെട്ടില്ലാതെ അവൾ കാര്യങ്ങൾ പറയാൻ തുടങ്ങി.....

അവർ ബസിൽ കയറി അപ്പർട്മെന്റിലോട്ട് വരുവായിരുന്നു.വരുന്ന വഴിക്ക് ഏതോ ഒരുത്തൻ ദീപ്തിയേ ബസ്സിലേ തിരക്കിനിടയിൽ പിടിക്കാനും തൊടാനും ഒക്കെ തുടങ്ങി അവൾ അതൊക്കെ ഒഴിവാക്കി വിട്ടെങ്കിലും അവൻ പിന്നെയും അത് തന്നെ ചെയ്തു അതും കൂടുതൽ അധികാരത്തോടെ.

പ്തി വേറെ നിവൃത്തി ഇല്ലാതെ അത് പാറുനോട് പറഞ്ഞു....പക്ഷേ വാക്കുകൾക്ക് പകരം അവളുടെ

💬 Comments

View all comments