Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
ഒരു ചവിട്ട് കൊടുത്തു.... അവന്മാർ ഏകദേശം ഒരു എട്ട് പേരെങ്കിലും ഉണ്ടായിരുന്നു ഞങ്ങളാണേൽ മൂന്ന് പേരും....... എനിക്ക് എങ്ങനേലും അവനേ തല്ലിയാൽ മതിയായിരുന്നു ആൾക്കാരുടെ എണ്ണം നോക്കി പോവാൻ ഒന്നും ടൈം ഉണ്ടായില്ല.അവനേ തല്ലിയത് കണ്ട് അവന്റെ ഫ്രണ്ട്സും ഞങ്ങളേ തല്ലാൻ വന്നു പക്ഷേ അവർ അത്ര പേരുണ്ടായിട്ടും വിമലിന് കിട്ടുന്ന അടി മാത്രം കുറയാൻ സഹായിച്ചില്ല....
തല്ല് തുടങ്ങി കഴിഞ്ഞാൽ പിന്നെ അവിനാഷിനും വിവേകിനും പ്രാന്ത് ആണ് ആരാണ് എന്താണ് എന്നൊന്നും നോക്കില്ല. വരുന്നവനും പോവുന്നവനും കണ്ടുനിൽക്കുന്നവനും എല്ലാർക്കും കിട്ടും...
അത് കൊണ്ട് വിമലിനേ തല്ലാൻ എനിക്ക് നല്ലോണം പറ്റി.... പക്ഷേ പണി പാളിയത് കൂടുതൽ പേർ വന്നപ്പോഴാണ്... വേറേ ഏതോ കോളേജിൽ നിന്ന് ഒരുത്തൻ സ്വന്തം കോളേജിൽ വന്ന് തല്ലുണ്ടാക്കിയാൽ ആർക്കാണ് സഹിക്ക.... അത് തന്നെ അവിടേം ഉണ്ടായി.... ഒരു പട തന്നെ ഇളകി വന്നു നല്ല വട്ടത്തിൽ ഊമ്പി എന്ന് അപ്പോ തന്നെ മനസ്സിലായി...."
പറഞ്ഞു കഴിഞ്ഞതും കല്ല്യാണി വയറ്റിൽ ഒരു കുത്തായിരുന്നു....
"എന്താടി.... "
വേദന ഒന്നും എടുത്തില്ലെങ്കിലും ഞാൻ അവളോടായി ചോദിച്ചു...
"തെറി പറയല്ലേ... "
അവൾ ഒരു അധികാരത്തോടെ എന്നോട് പറഞ്ഞു...
"നീ പറ്റുങ്കി കേട്ട മതി പോ അവിടുന്ന്... "
ഞാൻ അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടന്നു..
മൈര് ആ ഫ്ലോ അങ്ങ് പോയി.... 😤
"സോറി.... സോറി.... പിണങ്ങല്ലേ... തെറി പറഞ്ഞോ... ഞാനല്ലേ ഉള്ളു... കൊഴപ്പല്ല..."
ഒരു ചെറു പുഞ്ചിരിയാൽ അവൾ എന്നേ ബലം പ്രയോഗിച്ചു പിന്നേയും അവളുടെ നേർക്കായ് തിരിച്ചു കിടത്തി....
"ഇനി... കഥ
💬 Comments
View all comments