Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
കല്ല്യാണി അവളുടെ സംശയം പ്രകടിപ്പിച്ചു
"അർജുൻ ചേട്ടൻ ഞങ്ങടെ സീനിയർ ആയിരുന്നു.... ഞങ്ങൾ ഫസ്റ്റ് ഇയർ ആയ മുതൽ ഉള്ള കമ്പനി ആണ് അത് ഞങ്ങൾ ലാസ്റ്റ് ഇയർ ആയപ്പോളും അങ്ങനെ തന്നെ ഉണ്ടായിരുന്നു...
അർജുൻ ചേട്ടൻ മാത്രം വേണേൽ ഒരു പത്തു പേരെ തല്ലി തോല്പ്പിക്കും അമ്മാതിരി അടി ആണ്... പോരാത്തതിന് നല്ല കണക്ഷൻസും... ഇപ്പോ പുള്ളി ഞങ്ങടെ കമ്പനിയിൽ തന്നെ വർക്ക് ചെയ്യാണ് അത്കൊണ്ട് എന്തിന് വിളിച്ചാലും വരും ജോലി പോവും എന്നുള്ള പേടി വേണ്ടല്ലോ..."
"ആഹ് ബാക്കി പറ ഇനി...."
കല്ല്യാണിക്ക് ആവേശം കേറി അവളുടെ ആവേശം കണ്ടപ്പോ പറയാൻ എനിക്കും ആവേശം...
"രണ്ട് മൂന്ന് കിട്ടും എന്ന് പറഞ്ഞ ഞങ്ങൾക്ക് പൊതിരെ കിട്ടി അവന് കൊടുത്ത അതെ ഡോസിൽ തിരിച്ചു കിട്ടാൻ തുടങ്ങിയപ്പോ... പെട്ടന്ന് ഒരു ഹോണിന്റെ ശബ്ദം... ഒന്നല്ല കുറച്ചെണ്ണം ഉണ്ടായിരുന്നു...അർജുൻ ഏട്ടനും പിള്ളേരും ആണ്... സത്യം പറഞ്ഞാൽ സന്തോഷിക്കണം എന്നുണ്ടായിരുന്നു...
പക്ഷേ കിട്ടിയ അടി വച്ച് നോക്കിയപ്പോൾ അതിനൊന്നും നേരം കിട്ടിയില്ല.... അവർ വന്നേൽ പിന്നെ സംഗതി മൊത്തം കളർ ആയി ആൾക്കാരുടെ എണ്ണം പ്രശ്നം ഇല്ലാതെയായി.... അടി കൊടുത്ത് ഞങ്ങൾ വീണ്ടും ട്രാക്കിൽ ആയി... അതുകൊണ്ടാണോ എന്നറിയില്ല എന്റെ അടികൊണ്ട് വീണ അവൻ എണീച്ച് ഓടി അവന്റെ പിന്നാലേ ഞാനും... അപ്പോ ആണ് നിന്നെ തള്ളിമാറ്റിയതൊക്കെ...
സത്യം പറഞ്ഞാൽ നിന്നെ എണീപ്പിച്ചു നിർത്തി ഒരു സോറി ഒക്കെ പറയണം എന്നുണ്ടായിരുന്നു... പക്ഷേ ആ മൈരൻ ഒടുക്കത്തെ ഓട്ടം ആയിരുന്നു...
ഞാൻ അവിടേ നിന്നാൽ പിന്നേ ആ മൈരന്റെ
💬 Comments
View all comments