Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
പൊടി പോലും കിട്ടില്ല എന്നറിയായിരുന്നു അതാ ഞാൻ മൈൻഡ് ചെയ്യാതെ അവന്റെ പിന്നാലെ പോയത്....അത്കൊണ്ട് അവന് കൊടുക്കാനുള്ളത് കൊടുക്കാനും പറ്റി..."
അത് പറഞ്ഞതും ഞാൻ പോലും അറിയാതെ അവളുടെ നെറുകിൽ ഒന്ന് തലോടി...
"പിന്നേ നിങ്ങളേ മാത്രം എന്താ പോലീസ് കൊണ്ടുപോയേ...അവർ എന്തെങ്കിലും ചെയ്തോ നിന്നെ..."
"ആര് പറഞ്ഞു ഞങ്ങളേ മാത്രം ആണ് എന്ന് വിമലിനേ ഒഴിച്ച് ബാക്കി ഉള്ളവരെയും കൊണ്ടുപോയിരുന്നു.. പിന്നേ അവനേ ആണേൽ ഹോസ്പിറ്റലിലും കൊണ്ടുപോയി....
കാര്യം തിരക്കിയ സി ഐ ക്ക് മനസ്സിലായി അവന്റെ ഭാഗത്ത് ആണ് തെറ്റ് എന്ന് പിന്നേ അച്ഛന്റെ കുറച്ച് ഇടപെടൽ കാരണം വേറേ പ്രശ്നം ഒന്നും ഉണ്ടാവാതേ സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ പറ്റി.."
"അവൻ പിന്നേ വല്ല പ്രശ്നത്തിനും വന്നായിരുന്നോ....? "
കല്ല്യാണി തിരിഞ്ഞു എന്നോട് ചോദിച്ചു....
"ഏയ് അവൻ പിന്നേ പ്രശ്നത്തിനൊന്നും വന്നില്ല.. "
"ഹാവു സമാധാനമായി പ്രശ്നങ്ങൾ ഓക്കേ അവിടം കൊണ്ട് തീർന്നല്ലോ.... എന്നാലും അവൻ ഇത്രക്ക് വലിയ ചെറ്റ ആണ് എന്ന് അറിയില്ലായിരുന്നു.... "
കല്ല്യാണി ഒരു നെടുവീർപ്പോടെയും ചെറിയ ദേഷ്യത്തോടെയും പറഞ്ഞു....
പക്ഷേ കാര്യങ്ങൾ ഇവിടം കൊണ്ട് കഴിയുന്നില്ലല്ലോ....
"ആര് പറഞ്ഞു പ്രശ്നങ്ങൾ ഓക്കേ അപ്പോൾ കഴിഞ്ഞിരുന്നു... എന്ന്.. "
"പിന്നെ.. "
"അവന്റെ പ്രശ്നങ്ങൾ ഓക്കേ അപ്പോ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു..."
"എന്ന് വച്ചാൽ "
കല്ല്യാണിയുടെ ശബ്ദത്തിലേ ആശ്ചര്യം എനിക്ക് വ്യക്തമായി മനസിലായിരുന്നു....
"എന്റെ പ്രതികാരം കഴിഞ്ഞിരുന്നുവെങ്കിലും ചേച്ചിമാർ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു...സംഭവം അറിഞ്ഞ ദേവുചേച്ചി അവന്റെ അച്ഛന്റേം അമ്മടേം ജോലി തെറിപ്പിച്ചു... രണ്ട് പേരും ഒരേ കമ്പനിയിൽ ആയിരുന്നു അതിന്റെ
💬 Comments
View all comments