0%

Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

ഓണർ ആണേൽ ചേച്ചിക്ക് അറിയുന്ന ആളും...

ചേച്ചി കാര്യം അവതരിപ്പിച്ചതും ഒരു മടിയും കൂടാതെ അയാൾ അനുസരിക്കുകയും ചെയ്തു.... കാരണം പറയാതെ പെട്ടന്ന് പുറത്താക്കലും പിന്നേ അവരുടെ പ്രാരാബ്ദവും ഓക്കേ കൂടെ ആലോചിച്ചു അയാൾക്ക് ഒരു മിനി ഹാർട്ട്‌അറ്റാക്ക് വന്ന് ഹോസ്പിറ്റലിലേക്ക് ഓക്കേ കൊണ്ടു പോയി എന്ന് പിന്നേ കാർത്തു ചേച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്...."

"എന്നാലും അങ്ങനേ ഒന്നും ചെയ്യണ്ടായിരുന്നു. അവൻ ചെയ്തതിന് അവന്റെ വീട്ടുകാരോട് ഇങ്ങനെ ചെയ്യേണ്ടായിരുന്നു.... ദേവു ചേച്ചി അത്രക്ക് സീൻ ആണോ... ദേഷ്യം വന്നാൽ...?"

കല്ല്യാണി അവളുടെ സംശയം അവതരിപ്പിച്ചു

"അത് നിനക്ക് അറിയതോണ്ടാ... ദേവുചേച്ചിക്ക് പെട്ടന്ന് ദേഷ്യം വരുമെങ്കിലും പുള്ളിക്കാരി പാവം ആണ് കുറച്ച് നേരത്തിനേ ആ ദേഷ്യം ഓക്കേ കാണു അത് ആരോടായാലും.... പക്ഷേ ദേഷ്യം വന്നാൽ ഏറ്റവും പേടിക്കേണ്ടത് നന്ദു ചേച്ചീനെ ആണ്..."

"ഒന്ന് പോടാ നന്ദു ചേച്ചി ഒരു പഞ്ചപാവം ആണ്..."

"അത് നിനക്ക് അറിയതോണ്ടാ മോളേ...

സംഭവം ശെരിയൊക്കെ തന്നെ ആണ് നന്ദു ചേച്ചി പാവം ഓക്കേ തന്നെ ആണ്. അങ്ങനേ പെട്ടന്ന് ദേഷ്യപ്പെടാറും ഇല്ല... പക്ഷേ ശരിക്കും ദേഷ്യം വന്നാൽ അത് വന്നത് തന്നെ ആണ്....ദേവു ചേച്ചി അങ്ങനെ ചെയ്യാൻ തന്നെ കാരണം നന്ദു ചേച്ചി പറഞ്ഞത് കൊണ്ടാണ്... അവന്റെ അച്ഛൻ ഹോസ്പിറ്റലിൽ ആണ് എന്നറിഞ്ഞിട്ടു പോലും ചേച്ചി മനസ്സ് മാറ്റാൻ തയ്യാറായില്ല....ദേവു ചേച്ചിയും തിരുത്താൻ നിന്നില്ല...

അത് പറഞ്ഞതുകൊണ്ട് കാര്യം ഉണ്ടാവില്ല എന്ന് അറിയുന്നത്കൊണ്ടാണ്...അത്രക്ക് വാശി ആണ് നന്ദു ചേച്ചിക്ക് ദേഷ്യം വന്നാൽ. പാറുനേ കൈ വച്ചതാണ് ഇത് ഇത്രയും

💬 Comments

View all comments