0%

Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

എനിക്ക് ചമ്മൽ കാരണം ആണ് എന്ന് വേണേൽ പറയാം ഇവൾക്കിതെന്താ.... ഇനി ബോധം വല്ലോം പോയോ എന്റെ വായിൽ നിന്നു കല്ലു എന്നൊക്കെ കേട്ടപ്പോ...

ഏയ് ഇല്ല അനക്കം ഉണ്ട്...

"ഒന്നൂടെ വിളി... "

അവൾ മൗനം വെടിഞ്ഞുകൊണ്ട് ഒന്നൂടെ പറഞ്ഞു...

"കല്ലൂ..... "

എന്റെ രണ്ടാമത്തെ വിളിയിൽ ചമ്മൽ ഓക്കേ മാറിയിരുന്നു....

"ഒന്നൂടെ.... "

ഇവൾക്കിതെന്താ വയ്യേ.....

"ഒന്നൂടെ വിളി.... "

അവൾ വീണ്ടും ആവശ്യപ്പെട്ടു...

"ഒന്ന് പോ മൈരേ... അവൾടെ ഒരു കല്ലും പാറയും.... "

പിന്നേ... ആർക്കായാലും ദേഷ്യം വരൂലേ... 😤

"ചീത്ത വിളിക്കല്ലേ ഡാ... കേൾക്കാൻ നല്ല ഇഷ്ട്ടം ആയിട്ടല്ലേ.... എന്റെ പൊന്നല്ലേ.. ഒന്നൂടെ വിളി... "

ഇങ്ങനെ ഓക്കേ കൊഞ്ചിക്കുമ്പോ ഞാൻ എന്താ ചെയ്യാ....

എല്ലാരും എന്നേ കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കി....😤

"ശരി... ലാസ്റ്റ്.. പിന്നേ ചോയ്ക്കരുത്.. ഇനി എങ്ങാനും ചോദിച്ചാൽ സത്യായിട്ടും മുട്ടുകാൽ കേറ്റി ഒന്ന് തരും ഞാൻ... സമ്മതിച്ചോ..."

"മ്മ് സമ്മതിച്ചു ഇനി വിളി..."

ഇതൊക്കെ എന്ത് തരം പ്രാന്ത് ആണോ എന്തോ...

"കല്ലു... "

വിളിച്ചതും അവൾ എന്നേ മുറുക്കെ കെട്ടി പിടിച്ചു.... അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം എനിക്ക് മനസ്സിലായി....

"സിദ്ധു.... "

ഉറക്കം അവളേ പിടികൂടികൊണ്ടിരിക്കുകയാണ് എന്ന് എനിക്ക് അവളുടെ ശബ്ദത്തിൽ നിന്നും തന്നെ മനസ്സിലായി

"മ്മ്... "

"നീ നാളേ വരില്ലേ ഞങ്ങടേ ഡാൻസ് കാണാൻ... "

"വരണോ...?"

ഞാൻ അവളേ തലോടികൊണ്ട് പറഞ്ഞു...

"മ്മ്.. "

"എന്നാ വരാം..."

"പിന്നേ വരുമ്പോ ആ താടി ഓക്കേ ഷേവ് ചെയ്യോണ്ടു ട്ടോ... "

"അതൊക്കെ എന്തിന്... നീ ഒന്ന് പോയേ... എത്ര നാളത്തെ കാത്തിരിപ്പ് ആണ് എന്ന് അറിയോ ഇതൊക്കെ....നീ ഇനി വല്ല കൊറിയൻ ഫാൻ മറ്റോ ആണോ.. 🤔"

അവളിൽ നിന്നും അനക്കം ഒന്നുമില്ല...

അവൾ ഉറങ്ങിയിരിക്കുന്നു

അവളുടെ കൈ ഇപ്പോഴും എന്നേ ചുറ്റിപ്പിടിച്ചിരിക്കുകയാണ്...

കല്ല്യാണിയുടെ ഇങ്ങനെ ഒരു മുഖം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. പല പല ചിന്തകൾ എന്റെ മനസിലൂടെ പോയി.. അതിൽ ഏറ്റവും വേദനിപ്പിച്ചത് അന്ന് ഞാൻ കല്ല്യാണിയേ

💬 Comments

View all comments