Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
നോക്കി കല്യാണിയാണ്..
"എന്താടി.. "
ഞാൻ അവളോട് കണ്ണുരുട്ടി പറഞ്ഞു...
"നമ്മുക്ക് ഇവിടേ നിന്നും പോയാലോ... എനിക്ക് മനസ്സിന് എന്തോപോലേ തോന്നുന്നു... "
ഈ ശബ്ദങ്ങൾ ഓക്കേ കേട്ട് പേടിച്ചിണ്ടാവും പാവം... പിന്നേ ഇരുട്ടും കൂടി കൂടി വരുവാണ്..
"ശൂ... "
ഞാൻ അവളോട് ചുണ്ടിൽ കൈവച്ചു മിണ്ടരുത് എന്ന് പറഞ്ഞു...
പിന്നേ അവളും ഒന്നും പറയാൻ നിന്നില്ല.. എന്റെ ശരീരത്തോട് കൂടുതൽ ചേർന്നു നിന്നു... ഞാനും അവളേ ചേർത്ത് പിടിച്ചു...
"തിരിഞ്ഞു നടക്കാൻ നിന്നപ്പോൾ ആണ്....."
നന്ദു ചേച്ചി നിർത്തിയവിടം നിന്നും ദേവു ചേച്ചി പിന്നെയും ചോദ്യം ചോദിച്ചു... വീണ്ടും എല്ലാവരുടെയും ശ്രദ്ധ നന്ദുചേച്ചിയിലേക്കായി...
"തിരിഞ്ഞു നടക്കാൻ നിന്നപ്പോൾ ആണ്.....വീട്ടിൽ നിന്നും ഒരു വിളിക്കേട്ടത്... അത് എന്റെ തോന്നലാവും എന്ന് വിചാരിച്ചു പിന്നേയും നടക്കാൻ തുനിഞ്ഞപ്പോൾ വീണ്ടും ഒരു വിളി കേട്ടു.. ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു അത്... അവർ രക്ഷക്ക് വിളിക്കുന്നപോലെയാണ് എനിക്ക് തോന്നിയത്....."
"എന്നിട്ട്... "
ഇപ്രാവശ്യം അരുൺ ആയിരുന്നു അത് ചോദിച്ചത്... അവനേ കണ്ടാൽ അറിയാം ത്രില്ല് അടിച്ചു ഇരിക്കാണ് എന്ന്...
"ഞാൻ ആ വീട്ടിലേക്ക് പതുക്കെ നടക്കാൻ തുടങ്ങി... പേടി തോന്നിയെങ്കിലും... ഞാൻ യാന്ദ്രികമെന്നോണം നടന്നു... ഓരോ ചുവടു വാക്കുമ്പോഴും... ആ സ്ത്രീയുടെ.. രക്ഷിക്കണേ... രക്ഷിക്കണേ.. എന്നുള്ള ശബ്ദം കൂടി വന്നു... ഞാൻ ആ വീടിന്റെ മുറ്റത്തു എത്തിയതും ആ അടഞ്ഞു കിടക്കുന്ന വാതില്ലേക്ക് നോക്കി..ആരോ പൂജിച്ചു കെട്ടിയ കുറേ ചരടുകൾ കാണാം.... ഇത്രമാത്രമേ എനിക്ക് ഓർമ്മയുള്ളൂ ബാക്കി ഒന്നും എനിക്ക് ഓർമയില്ല...."
ചേച്ചി പറഞ്ഞു നിർത്തിയതും വീണ്ടും ചുറ്റുപാടിൽ നിന്നും ശബ്ദങ്ങൾ ഉയരൻ തുടങ്ങി... പക്ഷേ മുന്നത്തേതിനേക്കാൾ കുറച്ചുകൂടി ശബ്ദം കൂടിയിരുന്നു....
"ദേവു ചേച്ചി നമ്മുക്ക് ഇവിടേ നിന്നും പോവാം... "
കല്ല്യാണിയാണ്... അവൾ ഒരുതരം പേടിയോടെയാണ് അത് പറഞ്ഞത്... പക്ഷേ എല്ലാവർക്കും തോന്നിത്തുടങ്ങിയിരുന്നു... ഇവിടേ നിൽക്കുന്നത് അത്ര നല്ല കാര്യമല്ല എന്ന്.....
"മ്മ്... പോട്ടെ സാരല്ല.... ഇനി ഇത്പോലെ എന്തെങ്കിലും നീ ചെയ്യ്... കാണിച്ചു തരാം ഞാൻ... നടക്ക്.... "
ചേച്ചി ഒരു താക്കീത് എന്നപോലെ പറഞ്ഞു നടക്കാൻ തുടങ്ങി...
💬 Comments
View all comments