0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

കൃഷ്ണമണിയുടെ ചലനം വളരേ വേഗത്തിൽ ആണ്....

"നന്ദു.... "

ദേവു ചേച്ചി ചേച്ചിയെ തട്ടിയുണർത്താൻ ശ്രമിച്ചു.. പൊടുന്നനെ ചേച്ചി ഞെട്ടിയുണർന്നു... വിയർക്കുന്നുണ്ട് വിറക്കുന്നുണ്ട്.

പേടിയോടെ ചുറ്റും നോക്കുകയാണ് ചേച്ചി.

ചുറ്റും നടക്കുന്നത് ഓക്കേ മനസിലാക്കാൻ കുറച്ച് നേരം വേണ്ടി വന്നു...

"നന്ദു.......മോളേ... "

ദേവുചേച്ചി നന്ദു ചേച്ചിയേ കെട്ടിപിടിച്ചു. പക്ഷേ ചേച്ചിയിൽ നിന്നും ഒരു ചലനവുമില്ല എന്തോ ഒരു ഷോക്കിൽ ഇരിക്കുന്നപോലെ... ചേച്ചിയുടെ മുഖത്ത് ഒരു വികാരവുമില്ല...

"ചേച്ചി.. "

എന്റെ വിളിയിൽ ഒരു വിറയൽ ഉണ്ടായിരുന്നു...

ചേച്ചി ഞാൻ നിൽക്കുന്ന സ്ഥലത്തേക്ക് അപ്പോഴാണ് നോക്കുന്നത് തന്നെ... തിരിഞ്ഞു നോക്കിയ ചേച്ചി എന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നിന്നു.. പക്ഷേ ആ മുഖത്ത് ഒരു ഭാവവെത്യാസവും കാണുന്നില്ല... കുറച്ച് കഴിഞ്ഞതും ചേച്ചിയുടെ കണ്ണുകളിൽ ഈറൻ പടരാൻ തുടങ്ങി... അതൊരു കരച്ചിലായി മാറാൻ അതികം നേരം വേണ്ടി വന്നില്ല. ശബ്ദമില്ലാതെ കണ്ണു നീർ പൊഴിക്കുകയാണ് ചേച്ചി...

ആ ഒരൊറ്റ കാഴ്ച മതിയായിരുന്നു എന്റെ ഹൃദയം തകർക്കാൻ....

"എന്താടാ.... "

ദേവുചേച്ചി നന്ദു ചേച്ചിയോടായി ചോദിച്ചു...വല്ലാത്ത വാത്സല്ല്യവും, സ്നേഹവും, വിറയലും ഓക്കേ നിറഞ്ഞ ഒരു വിളിയായിരുന്നു അത്..

നന്ദു ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി... ആ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു...

ശേഷം.. ചേച്ചി ദേവുച്ചേച്ചിയുടെ കൈ വലയങ്ങളിൽ നിന്നും മാറി എന്റെ അടുത്തേക്ക് നടന്നു...

ഓരോ ചുവട് വാക്കുമ്പോഴും... ചേച്ചിയുടെ വിതുമ്പൽ കൂടി കൂടി വന്നു... എന്റെ അടുത്തെത്തിയതും ചേച്ചി വളരെ ശക്തിയിൽ എന്നേ കെട്ടിപിടിച്ചു... അത്ര നേരം പിടിച്ചു നിന്ന കണ്ണീരൊക്കെ ധാര ധാരയായി ഒഴുകാൻ തുടങ്ങി... അതൊരു

💬 Comments

View all comments