Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
അറിഞ്ഞാൽ മതിയായിരുന്നു എനിക്ക്...
"അത് അറിയുങ്കി ഞാൻ ഇവിടേ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്...നന്ദു ഉണരട്ടെ ചോദിക്കാം.. പക്ഷേ നീ ചോദിച്ച പോലേ എടിപിടി എന്നല്ല പതുക്കെ... മനസ്സിലായോ...? "
"മ്മ്.... "
"അപ്പോ ചേച്ചിയേ എവിടുന്നാ കിട്ടിയേ... "
"അതോ.. അത് ആ വീടിന്റെ മുറ്റത്തു നിന്നും.. "
"ഏത്... "
"ക്ഷേത്രത്തിൽ പോവുന്ന വഴി ആ കാട്ടിലെ വീടില്ലേ... അവിടേ....നിന്നും.. "
"അവിടെ എങ്ങനെ എത്തി... "
"അറിയില്ല... "
ചേച്ചി അവിടേ ഒറ്റക്ക് എന്തായാലും പോവില്ല.... എന്നിട്ടും ചേച്ചി അവിടേ എത്തിയുട്ടുണ്ടെങ്കിൽ...കൂടേ കഴുത്തിലെ പാടും മൂക്കിലെ രക്തവും.... ദേഹത്തെ മണ്ണും
ആലോചിക്കുമ്പോൾ തന്നെ എന്തോ ഒരു അരുതാത്ത പേടി മനസ്സിനുള്ളിൽ കയറി...
ചേച്ചിക്ക് ലൈംഗികമായി എന്തെങ്കിലും സംഭവിച്ചോ എന്നുള്ള ചിന്ത മനസ്സിൽ നിന്നും പോവുന്നില്ല..
"നന്ദു ചേച്ചിക്ക് വേറേ എന്തെങ്കിലും അരുതാത്തത് സംഭവിച്ചോ.."
ഞാൻ ശബ്ദം താഴ്ത്തിയാണ് അത് ചോദിച്ചത്... എനിക്ക് അതിനുള്ള ഉത്തരം വേണമായിരുന്നു..
"ഏയ് അങ്ങനെയൊന്നുമില്ല... "
എന്റെ ചോദ്യത്തിലേ അർത്ഥം മനസ്സിലായ ചേച്ചി മറുപടി പറഞ്ഞു...
അതുകേട്ടപ്പോൾ സമാധാനമായെങ്കിലുംസന്തോഷിക്കാൻ കഴിഞ്ഞില്ല..
ഞാൻ നന്ദു ചേച്ചിയുടെ അടുത്തായി പോയി ഇരുന്നു... പതിയേ ചേച്ചിയുടെ തലയിൽ തലോടി...
"അവൾ ഉറങ്ങിക്കോട്ടെ വാ നമ്മുക്ക് പോവാം... "
ചേച്ചി അതും പറഞ്ഞു കയ്യിൽ പിടിച്ച് റൂമിന് വെളിയിലേക്ക് നടക്കാൻ ശ്രമിച്ചതും..
നന്ദു ചേച്ചിയിൽ നിന്നും ഞങ്ങൾ ശബ്ദങ്ങൾ കേട്ടു....
തിരിഞ്ഞു നോക്കിയതും ഞാൻ കാണുന്നത്.. മയക്കത്തിൽ നിന്നും എണീക്കാൻ ശ്രമിക്കുന്ന നന്ദു ചേച്ചിയെയാണ്... ആ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്. കണ്ണടച്ചിട്ടാണെങ്കിലും ആ
💬 Comments
View all comments