Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
എന്ത് തന്നെയായാലും അവർ തിരിച്ചു വരുമ്പോൾ നന്ദു കൂടേ ഉണ്ടാവണെ എന്ന ഒറ്റ പ്രാർത്ഥന മാത്രമായിരുന്നു എല്ലാവർക്കും... അവർക്കായി ഞങ്ങൾ എല്ലാവരും വീടിന്റെ ഉമ്മറത്തു തന്നെയായി കാത്തിരുന്നു... സമയം നല്ലവണ്ണം കഴിഞ്ഞിരുന്നു... കുറേ കഴിഞ്ഞതും ദൂരേ നിന്നും അവർ വരുന്നത് കണ്ടു.. നടന്നു വരുന്ന അരുണേട്ടന്റെ കയ്യിൽ നന്ദുവും ഉണ്ട് പക്ഷേ.... പക്ഷേ..... "
ഇത്രയും പറഞ്ഞതും ചേച്ചി കരയാൻ തുടങ്ങി....
"പാറു... നീ കർത്തുനേം വിളിച്ചോണ്ട് ഇവിടുന്ന് പോക്കേ... "
ചേച്ചി പാറുനോടായി പറഞ്ഞു...
പാറു ചേച്ചിയെയും കൂട്ടി റൂമിന് വെളിയിലേക്ക് ഇറങ്ങി...ഞാൻ കാരണം ചേച്ചി പിന്നേയും കരഞ്ഞു എന്നത് ആലോചിച്ചപ്പോൾ എന്റെ മനസ്സ് നീറാൻ തുടങ്ങി...
"നിനക്ക് ഇപ്പോ അവളേ കരയിപ്പിച്ചപ്പോ സമാധാനമായോ സിദ്ധു..."
ചേച്ചിയുടെ ആ ചോദ്യത്തിന് എനിക്ക് മറുപടിയില്ലായിരുന്നു.... തെറ്റ് എന്റെ ഭാഗത്താണ് എന്നേ പോലെ അവർക്കും വിഷമം കാണും എന്ന് ഞാൻ ചിന്തിച്ചില്ല..
"സാരല്ല പോട്ടെ.... നിനക്ക് അറിയാവുന്നത് അല്ലേ അവർ തമ്മിലുള്ള ബോണ്ടിങ്... ഇങ്ങ് വന്നേ..."
എന്റെ മുഖം മാറിയത് കണ്ട് ചേച്ചി ആശ്വസിപ്പിക്കാൻ എന്നോണം കെട്ടി പിടിച്ചു...
"അരുണിന്റെ കായ്യിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു നന്ദു. മൂക്കിൽ നിന്നും രക്തവും ദേഹത്ത് നിറയെ മണ്ണും പിന്നേ കഴുത്തിൽ ആരോ പിടിച്ചതിന്റെ പാടും ഓക്കേ ഉണ്ടായിരുന്നു.."
അൽപ്പം നേരത്തിനു ശേഷം ദേവുചേച്ചി ബാക്കി നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങി...
ചേച്ചിയേ ആരോ വേദനിപ്പിക്കാൻ ശ്രമിച്ചു എന്ന് അറിഞ്ഞപ്പോൾ ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി....
"ആരാ.. അത്... ചേച്ചിയെ വേദനിപ്പിച്ചവൻ ആരാ... "
അവൻ ഏത് മൈരൻ ആണ് എന്ന് മാത്രം
💬 Comments
View all comments