Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
ഞാൻ ടേബിളിൽ വച്ചു ലാപ്പിൽ വർക്ക് ചെയ്യാൻ തുടങ്ങി... ഒരു അര്ജന്റ് കേസ് ആയിരിന്നു അത്കൊണ്ട് കുറച്ചു നേരം വേറേ ഒന്നിലേക്കും ശ്രദ്ധ പോയില്ല. വർക്ക് ഓക്കേ കഴിഞ്ഞ് ലാപ് ഓഫ് ആക്കുമ്പോഴാണ് എനിക്ക് നന്ദു ഇനിയും വന്നില്ല എന്ന് മനസ്സിലായത്.. അപ്പോൾ ഏകദേശം പതിനൊന്നു കഴിഞ്ഞിരുന്നു... ഞാൻ പാറുവിന്റെ മുറിയിൽ പോയി പക്ഷേ അവളേ അവിടേ കണ്ടില്ല. ശേഷം ചേച്ചിടെ റൂമിൽ പോയി അവിടെയും കണ്ടില്ല.... എനിക്ക് ആകെ ടെൻഷൻ ആയി നന്ദു നടക്കാൻ പോയാലും വരാൻ ഇത്ര നേരമൊന്നുമെടുക്കില്ലായിരുന്നു. ഞാൻ ചേച്ചിയോട് അവളേ കാണാനില്ല എന്ന് പറഞ്ഞു.. പിന്നേ ചേച്ചിയും എന്റൊപ്പം കൂടി... ഞങ്ങളുടെ തിരച്ചിൽ കണ്ടിട്ട് ബാക്കി ഉള്ളവരും കാര്യം ചോദിച്ചു. അവരോടും പറയേണ്ടി വന്നു....വീടുമുഴുവൻ അരിച്ചു പെറുക്കിയെങ്കിലും അവളേ മാത്രം കണ്ടെത്താൻ ആയില്ല എല്ലാവർക്കും ടെൻഷൻ ആയി... അമ്മ ഓക്കേ തളർന്ന അവസ്ഥയിൽ ആയിരുന്നു.... "
ചേച്ചി നടന്ന ഓരോ കാര്യവും വള്ളി പുള്ളി തെറ്റാതെ പറഞ്ഞുകൊണ്ടിരുന്നു
"എന്നിട്ട്... "
ഞാൻ ചേച്ചിയോടായി വീണ്ടും ചോദിച്ചു..
"എന്നിട്ട് അച്ഛനും മാമനും അരുൺ ചേട്ടനും അർജുനും പിന്നേ കുറച്ച് പണിക്കാരും കൂടേ... തറവാട്ടിന്റെ ചുറ്റുപാടും കൂടേ തിരിഞ്ഞു അപ്പോഴും അവളേയോ അവളേ സംബന്ധിച്ച് ഒന്നിനെയോ കണ്ടെത്താൻ സാധിച്ചില്ല... ഏറെ നേരത്തെ തിരച്ചിലിനോടുവിൽ അർജുനും അരുൺ ചേട്ടനും ഒഴിച്ച് ബാക്കി ഉള്ളവർ എല്ലാവരും തിരിച്ചു വന്നു... നന്ദുവിനെ അവരുടെ കൂടേ കാണാത്തത് കൊണ്ട് എല്ലാവരും ഭയന്നിരുന്നു അമ്മയും തളർന്നു വീണിരുന്നു.... അരുൺ ചേട്ടന്റെയും അർജുന്റെയും ഫോണിലേക്ക് മാറി മാറി വിളിക്കുന്നുണ്ടെങ്കിലും അവർ ഫോൺ എടുത്തില്ല...
💬 Comments
View all comments