Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
ഞാനും തീരുമാനിച്ചതാണ് ഈ നശിച്ച വീട്ടിൽ നിന്നും പോവാൻ....
ഇവിടേ വന്നതുകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് കല്ല്യാണിയേ കിട്ടിയത് മാത്രമാണ്..
അപ്പോഴേക്കും പാറുവും ദേവുചേച്ചിയും റൂമിലേക്ക് വന്നു. വന്നയുടനെ അവർ കതക് ലോക്ക് ചെയ്തു...
"എന്താ സംഭവിച്ചേ.... "
ഞാൻ എല്ലാവരോടുമായി ചോദിച്ചു...
പക്ഷേ അവർക്ക് മറുപടി ഉണ്ടായിരുന്നില്ല... അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വരുകയാണ് ചെയ്തത്....
"ഞാൻ ഒന്നാമതേ തലക്ക് പ്രാന്ത് പിടിച്ച് നിൽക്കാണ് അതിന്റെ കൂടേ ഇനിയും അത് കൂട്ടാൻ നിൽക്കല്ലേ... എന്താ സംഭവിച്ചേ എന്ന് അറിയുങ്കി പറ..."
ഞാൻ പല്ലുരിമ്മി അത്യാവശ്യം ദേഷ്യത്തിൽ തന്നെയാണ് അത് പറഞ്ഞത്... നന്ദു ചേച്ചി ഉറങ്ങുന്നത്കൊണ്ട് മാത്രം ഒച്ചയെടുത്തില്ല...
"ഞാൻ പറയാം... "
കാർത്തു ചേച്ചിയാണ്... പക്ഷേ ശബ്ദം വളരേ നേർത്തതായിരുന്നു...
എനിക്കൊപ്പം ദേവുചേച്ചിയും പാറുവും കൂടേ കാതോർത്തു
കാർത്തു ചേച്ചി നന്ദു ചേച്ചിയുടെ അരികിലായി ഇരുന്ന് ചേച്ചിയുടെ തലയിൽ തലോടികൊണ്ട് നടന്ന സംഭവങ്ങൾ ഓക്കേ പറയാൻ തുടങ്ങി...
"എനിക്ക് വിശപ്പില്ല ഞാൻ റൂമിൽ തന്നെ ഇരിക്കാം നീ പോയി കഴിച്ചു വന്നോ എന്ന് എന്നോട് നന്ദു പറഞ്ഞു...... ഞാൻ അവളേ കുറേ കഴിക്കാൻ വരാൻ നിർബന്ധിച്ചിട്ടും അവൾ വരില്ല എന്ന് വാശിപിടിച്ചു...അവസാനം ഞാൻ അവളുടെ വാശിക്ക് മുമ്പിൽ കീഴടങ്ങി. താഴേക്ക് കഴിക്കാൻ പോയി. കഴിച്ചു കഴിഞ്ഞു അവൾക്കുള്ള ഫുഡുമായിട്ടാണ് ഞാൻ തിരിച്ചു റൂമിൽ ചെന്നത് പക്ഷേ അവളേ അവിടേ കാണാൻ കഴിഞ്ഞില്ല....ഞാനും കൂടുതൽ തിരയാൻ നിന്നില്ല കാരണം നന്ദുവിന്റെ ഒരുതരം വിനോദമല്ലേ ഈ രാത്രി സഞ്ചാരം. ഇവിടേ എവിടെയെങ്കിലും കാണും എന്ന് വിചാരിച്ചു...അവൾക്കുള്ള ഫുഡു
💬 Comments
View all comments