0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

ഞാൻ ചേച്ചിയെ തിരക്കി

"നീ... നീ ആദ്യം ഒന്ന് സമാധാനപ്പെട് ചേച്ചി ചേച്ചിയുടെ റൂമിൽ ഉണ്ട്..."

സമാധാനപ്പെടാൻ ഒന്നും നേരം ഉണ്ടായിരുന്നില്ല പാറുവിന്റെ മറുപടി കിട്ടിയതും ഞാൻ ചേച്ചിയെ തിരക്കി ചേച്ചിയുടെ റൂമിലേക്ക് പാഞ്ഞു..

പോകുന്ന വഴിയിൽ ദേവുചേച്ചിയെയും അമ്മയെയും കണ്ടെങ്കിലും അവരോട് സംസാരിക്കാൻ ഒന്നും ഞാൻ നിന്നില്ല

ചേച്ചിയുടെ റൂമിന്റെ വാതിൽ തുറന്നപ്പോൾ ഞാൻ ആദ്യം കണ്ടത് കാർത്തുചേച്ചിയെയാണ് കാർത്തു ചേച്ചി കട്ടിലിൽ ഇരുന്ന് ചാരി ഉറങ്ങുകയാണ്... കാർത്തു ചേച്ചിയുടെ മടിയിൽ നന്ദു ചേച്ചിയും ഒരു പൂച്ചക്കുട്ടിയെന്നപ്പോൽ ഉറങ്ങുന്നുണ്ട്.

ഇരട്ടകൾ ആയതുകൊണ്ടാവാം അവർ പണ്ടു മുതലേ ഇങ്ങനെയാണ്. ഒരാൾക്ക് ഒരാൾ എപ്പോഴും കൂട്ടാണ്..

ഞാൻ റൂമിലേക്ക് കയറി...ആദ്യം കണ്ണുതുറന്നത് കാർത്തുചേച്ചിയാണ് .... കാർത്തു ചേച്ചിയുടെ കണ്ണുകൾ ചുവപ്പ് നിറമായിരുന്നു അത്രക്കും കലങ്ങി മറിഞ്ഞ കണ്ണുകൾ... ചേച്ചി എന്നേ കണ്ടതും നന്ദു ചേച്ചിയുടെ തല മടിയിൽ നിന്നും പതുക്കെ പൊന്തിച്ചു ഒരു തലയിണയിൽ ആയി വച്ചു..

ശേഷം ബെഡിൽ നിന്നും എഴുന്നേറ്റ് വന്നു എന്നേ കെട്ടിപിടിച്ചു.....ചേച്ചി അനങ്ങാതെ എന്നേ തന്നെ കെട്ടിപിടിച്ചു നിൽക്കുകയാണ് ചേച്ചി ഒന്നും സംസാരിക്കുന്നില്ല.... അതിൽ നിന്നും തന്നെ വ്യക്തമായി ചേച്ചി അത്രമാത്രം തകർന്നിരിക്കുകയാണ് എന്ന്....ചേച്ചിയേ ശല്ല്യപ്പെടുത്താൻ ഞാനും പോയില്ല ഞാൻ ചേച്ചിയുടെ തലയിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു... മിനിറ്റുകളോളം ചേച്ചി അങ്ങനെ തന്നെ നിന്നു...

"സിദ്ധു... "

"മ്മ് "

"നമ്മുക്ക്... നമ്മുക്ക് ഇവിടേ നിന്നും പോവാം മോനെ... "

ചേച്ചിയുടെ വാക്കുകളിൽ ഒരു വികാരവും എനിക്ക് തോന്നിയില്ല....

"മ്മ്... പോവാം... "

പക്ഷേ മറുപടി പറയാൻ എനിക്ക് അതികം നേരം വന്നില്ല... കാരണം

💬 Comments

View all comments