Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
പോണം എന്ന് മാത്രമേ എനിക്ക് അപ്പോൾ ഉണ്ടായുള്ളൂ..
കാറിൽ കയറിയതും കല്ല്യാണി അവളുടെ ബാഗ് തുറന്ന് അതിനുള്ളിൽ നിന്നും ഒരു ഹൂഡിയെടുത്ത് ആ പപ്പിയേ പുതപ്പിച്ചു അവളുടെ മടിയിൽ തന്നെ വച്ചു..
ഞാൻ കാർ സ്റ്റാർട്ട് ചെയ്തു യാത്ര തുടർന്നു. കല്ല്യാണി അവൾ ഓടിക്കണോ എന്നൊക്കെ ചോദിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല....
കുഴപ്പമില്ലാതെ യാത്ര തുടരുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ ഞാൻ കണ്ട രൂപമാണ്.... കല്ല്യാണിയും അതിനേ പറ്റി ചോദിച്ചെങ്കിലും അത് ഒരു നിഴലായിരുന്നു എന്നും കൂടുതൽ അതേപറ്റി ആലോചിക്കേണ്ട എന്നും പറഞ്ഞ് പറ്റിക്കാൻ അതികം നേരം വേണ്ടി വന്നില്ല അത്രക്കും ബുദ്ധിയെ അവൾക്കുണ്ടായിരുന്നുള്ളു....
കുറച്ച് നേരം പപ്പിയുമായി കളിച്ച കല്ല്യാണി അതികം വൈകാതെ ഉറക്കത്തിലേക്ക് വഴുതി വീണു.. കൂടേ ആ പപ്പിയും
ഏകദേശം തറവാട്ടിലേക്ക് എത്താൻ ആയിരിക്കുന്നു... ഉണ്ടായ സംഭവവികാസങ്ങൾ കൊണ്ട് തന്നെ സമയം വിചാരിച്ചതിലും ഒരുപാട് വൈകിയിരുന്നു...
തറവാട്ടിലേക്കുള്ള ഗേറ്റ് കടന്നതും ഞാൻ കല്ല്യാണിയേ വിളിച്ചു എണീപ്പിച്ചു...
കുറച്ച് പേർ സിറ്റൗട്ടിൽ തന്നെ ഉണ്ട് അതിൽ അച്ഛനും വൈശുവും താരയും ഒക്കെ കാണാം....
കാറ് കണ്ടതും വൈശു എന്തോ വിളിച്ചു പറയുന്നത് ഞാൻ കണ്ടു... ഞങ്ങൾ വന്നു എന്നാവണം...
കാറ് പാർക്ക് ചെയ്ത് ഞാൻ വേഗം ഇറങ്ങി ഓടി... കല്ല്യാണിയേ ഒപ്പം കൂട്ടാൻ ഒന്നും നേരം കിട്ടിയില്ല....എന്റെ മനസ്സിൽ ഇപ്പോൾ നന്ദു ചേച്ചിമാത്രമാണ്..
എത്രയും പെട്ടന്ന് ചേച്ചിയെ കണ്ട് കുഴപ്പം ഒന്നുമില്ല എന്ന് സ്ഥിതീകരിച്ചാൽ മാത്രമേ എന്റെ മനസ്സിന് ശാന്തത ലഭിക്കുകയുള്ളൂ..
വൈശുവിന്റെ.... വിളി കേട്ട് അകത്തുനിന്നും പാറു വന്നിരുന്നു...
"നന്ദു... നന്ദു ചേച്ചിയെവിടെ...."
പാറൂനെ കണ്ടതും
💬 Comments
View all comments